Nojoto: Largest Storytelling Platform

"ബാല്യത്തിൻ ഓർമ്മകൾ " തിരികെ വരുകയില്ല എന്നറിഞ്ഞി

"ബാല്യത്തിൻ ഓർമ്മകൾ "

തിരികെ വരുകയില്ല എന്നറിഞ്ഞിട്ടുമിന്നു
തിരയുന്നു കഴിഞ്ഞകാലത്തിൻ ഓർമ്മകളേ 
തിരക്കിന്റെ തോണിയിൽ
മുന്നോട്ടുതുഴയുമ്പോൾ 
കൊതിക്കുന്നു പതിയെ തിരിഞ്ഞിടുവാൻ
കിട്ടില്ല വീണ്ടുമെന്നറിഞ്ഞിട്ടുമിന്നു ഞാൻ 
എത്തിപ്പിടിക്കുന്നേൻ ബാല്യകാലം....
കട്ടിക്കടലാസും കുട്ടിപെൻസിലും 
മാറ്റുകൂട്ടുന്നോരെൻ ഓർമ്മക്കാലം 
തെന്നിത്തെറിച്ചൊരാ കാറ്റിന്റെ താളത്തിൽ 
അപ്പൂപ്പൻ താടിയായ് പാറിയതും 
തെക്കൻമലയിലെ ചക്കരമാവിലെ 
തേനൊഴുകുന്നൊരാ മധുരം നുകർന്നതും 
എല്ലാം പൊഴിയുന്നു പോയ്‌മറയുന്നു 
ഓർമ്മയായ് ഓടി അകന്നിടുന്നു #ഓർമ്മകൾ
"ബാല്യത്തിൻ ഓർമ്മകൾ "

തിരികെ വരുകയില്ല എന്നറിഞ്ഞിട്ടുമിന്നു
തിരയുന്നു കഴിഞ്ഞകാലത്തിൻ ഓർമ്മകളേ 
തിരക്കിന്റെ തോണിയിൽ
മുന്നോട്ടുതുഴയുമ്പോൾ 
കൊതിക്കുന്നു പതിയെ തിരിഞ്ഞിടുവാൻ
കിട്ടില്ല വീണ്ടുമെന്നറിഞ്ഞിട്ടുമിന്നു ഞാൻ 
എത്തിപ്പിടിക്കുന്നേൻ ബാല്യകാലം....
കട്ടിക്കടലാസും കുട്ടിപെൻസിലും 
മാറ്റുകൂട്ടുന്നോരെൻ ഓർമ്മക്കാലം 
തെന്നിത്തെറിച്ചൊരാ കാറ്റിന്റെ താളത്തിൽ 
അപ്പൂപ്പൻ താടിയായ് പാറിയതും 
തെക്കൻമലയിലെ ചക്കരമാവിലെ 
തേനൊഴുകുന്നൊരാ മധുരം നുകർന്നതും 
എല്ലാം പൊഴിയുന്നു പോയ്‌മറയുന്നു 
ഓർമ്മയായ് ഓടി അകന്നിടുന്നു #ഓർമ്മകൾ
soorya3888017657456

soorya

New Creator

#ഓർമ്മകൾ #poem