Nojoto: Largest Storytelling Platform

പക്ഷിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട് കു

പക്ഷിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട് കുറെ നാൾ ഒന്നും ഈ പ്രപഞ്ചത്തിൽ ജീവിക്കാൻ ആകില്ലായിരിക്കാം...... പക്ഷെ ഉള്ള സമയം ആരാലും തളക്കപ്പെടാതെ ഒരു കാറ്റായി അങ്ങനെ പാറി പറന്നു ഈ ഉലകം മുഴുവൻ ചുറ്റികണ്ടു കഴിയുമ്പോൾ ആ ചിറകുകൾ മെല്ലെ തളർന്നു തുടങ്ങും ആ നിമിഷം ഒരു ചെറിയ വിശ്രമം......
വീണ്ടും അതിലേറെ ശക്തിയിൽ പറന്നു ഉയരാനുള്ള വെമ്പൽ തന്റെ ഈ ജന്മം മുഴുവൻ  ഈ പ്രപഞ്ചത്തെ സ്വന്തം കണ്ണുകളിലൂടെ കാണണം എന്ന തീവ്രത, ആ തിളക്കം,  
എന്റെ ചിറകുകൾ തളരാതിരിക്കാൻ നീ എന്നോടൊപ്പം നിൽക്കുമ്പോൾ തളരാതെ ഉയർത്തെഴുന്നേൽക്കാൻ എനിക്ക് ആകും എന്ന വിശ്വാസം 
അതാണ്‌ ഇന്നെന്നെ മുന്നോട്ടു നയിക്കുന്നത്.........

©JUNAM
  #mountainsnearme
manjusujith2976

JUNAM

New Creator