വീണ്ടുമിതാ വരിയുടയവനിവനുടെ തൂലിക വിട്ടങ്ങോടിയിറങ്ങെ അവിടവിടെ ചിതറിപ്പോയൊരു സ്നേഹം കൂട്ടിയ കവിത പിറന്നു... "ഇവളെൻ കുന്നിക്കുരുവാണേ ഓർമ്മയിലോമന മറുകാണേ ഇടനെഞ്ചിൽ ചോന്നു തുടിക്കണ ഹൃത്തതുമിവളാണേ വാരിപ്പുണരെ ചുംബനമേകെ കണ്ണിതു നിറയണതെന്താണ് ഓർമ്മയിലെപ്പൊഴുമച്ഛനെയൂട്ടണ മകനുടെ മകളാണിവളതിനാൽ" "എന്റെ ഇച്ചൂനും, എന്റെ അച്ഛനും" #1000thquote (വരികൾ വായിച്ചു നിർത്താതിരുന്നവർക്ക്, ഉള്ളു തേടിയിറങ്ങിപ്പോയവർക്ക്, ഏറെ ഏറെ സ്നേഹം...) #കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry