"വാക " നിന്നിലലിഞ്ഞു തീരുവാൻ കാത്തിരുന്നു ഞാൻ നാൾതോറും എന്നിലെ പ്രണയത്തിൻ വാക നിന്നിലെ ശ്വാസത്താൽ പൂക്കുന്നതും കാത്ത് നാൾപൂത്ത വഴികളിൽ നോക്കിനിന്നു ഞാൻ എന്നിട്ടുമിന്നു നീ കണ്ടില്ല ഈ വാകതൻ പ്രണയത്തെ അറിഞ്ഞില്ല നീ ആ ചില്ലകൾ തന്നിലെ തളിരില മെല്ലെ അടർന്നിടുന്നത് ഓരിലകൊഴിയും വരെ കാത്തിരിക്കും ഞാൻ ഒരിറ്റു പ്രണയത്തിനായ് കൊതിച്ചിടും.. വാക