soorya

soorya Lives in Pala, Kerala, India

medico..

  • Latest
  • Video

""

""നീ " ആദ്യമായ് പ്രണയം പറഞ്ഞപ്പോൾ നിൻ ചൊടി വിറച്ചതെന്തേ... ആദ്യമായ് ചുംബനം തന്നപ്പോൾ നിൻ കവിൾ തുടുത്തതെന്തേ.... പിരിഞ്ഞപ്പോൾ നിൻ മിഴി നിറന്തതെന്തേ...... നിലവിൽ നിൻ ചിരി ഓർക്കവേ ഇന്നും പിടയുന്നു ഇടനെഞ്ച്...."

"നീ "

ആദ്യമായ് പ്രണയം പറഞ്ഞപ്പോൾ 
നിൻ ചൊടി വിറച്ചതെന്തേ...  

ആദ്യമായ് ചുംബനം തന്നപ്പോൾ 
നിൻ കവിൾ തുടുത്തതെന്തേ.... 

പിരിഞ്ഞപ്പോൾ നിൻ മിഴി 
നിറന്തതെന്തേ...... 

നിലവിൽ നിൻ ചിരി ഓർക്കവേ 
ഇന്നും പിടയുന്നു ഇടനെഞ്ച്....

#Love #Couple #poem
""നീ ""

10 Love

""

""പ്രണയിനി" സ്നേഹത്തിൻ കുളിർക്കറ്റുമായ് നീ വരുമ്പോൾ എന്നുള്ളിൽ മൊട്ടിട്ടൊരായിരം രാജമല്ലികൾ പൂത്തുലഞ്ഞു പ്രിയാ ഇനിയും എന്തിനീ കാത്തിരുപ്പ് സ്വന്തമാം എന്നെ നീ അകറ്റിടുന്നു മൺപാതതന്നിലെ വാഗമരത്തിൽ പൂക്കുന്ന ഗുൽമോഹർ പോലെ രാത്രിതൻ നിറവിൽ പതിയെ വിരിയുന്നൊരാ മുല്ലപ്പടർപ്പുകൾ പോലെ നിന്നോടുതോന്നുന്നൊരെന്നിലെ പ്രണയവും പൂക്കുന്നു പതിയെ ഇന്നെന്നുമേ നിന്നോടുതോന്നിയൊരെന്നിലെ പ്രണയത്തിൻ ജ്വലയിൽ എരിയുന്നു എന്നിലെ പ്രണയിനി കൊതിക്കുന്നു നിന്നിലെ പ്രണയത്തിനായി"

"പ്രണയിനി"

സ്നേഹത്തിൻ കുളിർക്കറ്റുമായ് 
നീ വരുമ്പോൾ 
എന്നുള്ളിൽ മൊട്ടിട്ടൊരായിരം 
രാജമല്ലികൾ പൂത്തുലഞ്ഞു 
പ്രിയാ ഇനിയും എന്തിനീ കാത്തിരുപ്പ് 
സ്വന്തമാം എന്നെ നീ അകറ്റിടുന്നു 
മൺപാതതന്നിലെ വാഗമരത്തിൽ 
പൂക്കുന്ന ഗുൽമോഹർ പോലെ 
രാത്രിതൻ നിറവിൽ പതിയെ 
വിരിയുന്നൊരാ മുല്ലപ്പടർപ്പുകൾ പോലെ 
നിന്നോടുതോന്നുന്നൊരെന്നിലെ പ്രണയവും 
പൂക്കുന്നു പതിയെ ഇന്നെന്നുമേ 
നിന്നോടുതോന്നിയൊരെന്നിലെ 
പ്രണയത്തിൻ ജ്വലയിൽ 
എരിയുന്നു എന്നിലെ പ്രണയിനി 
കൊതിക്കുന്നു നിന്നിലെ പ്രണയത്തിനായി

pranayini... ❤️❤️❤️

3 Love

""

""ബാല്യത്തിൻ ഓർമ്മകൾ " തിരികെ വരുകയില്ല എന്നറിഞ്ഞിട്ടുമിന്നു തിരയുന്നു കഴിഞ്ഞകാലത്തിൻ ഓർമ്മകളേ തിരക്കിന്റെ തോണിയിൽ മുന്നോട്ടുതുഴയുമ്പോൾ കൊതിക്കുന്നു പതിയെ തിരിഞ്ഞിടുവാൻ കിട്ടില്ല വീണ്ടുമെന്നറിഞ്ഞിട്ടുമിന്നു ഞാൻ എത്തിപ്പിടിക്കുന്നേൻ ബാല്യകാലം.... കട്ടിക്കടലാസും കുട്ടിപെൻസിലും മാറ്റുകൂട്ടുന്നോരെൻ ഓർമ്മക്കാലം തെന്നിത്തെറിച്ചൊരാ കാറ്റിന്റെ താളത്തിൽ അപ്പൂപ്പൻ താടിയായ് പാറിയതും തെക്കൻമലയിലെ ചക്കരമാവിലെ തേനൊഴുകുന്നൊരാ മധുരം നുകർന്നതും എല്ലാം പൊഴിയുന്നു പോയ്‌മറയുന്നു ഓർമ്മയായ് ഓടി അകന്നിടുന്നു"

"ബാല്യത്തിൻ ഓർമ്മകൾ "

തിരികെ വരുകയില്ല എന്നറിഞ്ഞിട്ടുമിന്നു
തിരയുന്നു കഴിഞ്ഞകാലത്തിൻ ഓർമ്മകളേ 
തിരക്കിന്റെ തോണിയിൽ
മുന്നോട്ടുതുഴയുമ്പോൾ 
കൊതിക്കുന്നു പതിയെ തിരിഞ്ഞിടുവാൻ
കിട്ടില്ല വീണ്ടുമെന്നറിഞ്ഞിട്ടുമിന്നു ഞാൻ 
എത്തിപ്പിടിക്കുന്നേൻ ബാല്യകാലം....
കട്ടിക്കടലാസും കുട്ടിപെൻസിലും 
മാറ്റുകൂട്ടുന്നോരെൻ ഓർമ്മക്കാലം 
തെന്നിത്തെറിച്ചൊരാ കാറ്റിന്റെ താളത്തിൽ 
അപ്പൂപ്പൻ താടിയായ് പാറിയതും 
തെക്കൻമലയിലെ ചക്കരമാവിലെ 
തേനൊഴുകുന്നൊരാ മധുരം നുകർന്നതും 
എല്ലാം പൊഴിയുന്നു പോയ്‌മറയുന്നു 
ഓർമ്മയായ് ഓടി അകന്നിടുന്നു

#ഓർമ്മകൾ

11 Love
2 Share

""

"" ഏകാന്ത പൂവനി " ഒറ്റക്കിരിപ്പൂ ഞാനീവഴിത്താരയിൽ ആരെയോ കാത്തിരുന്നീടുന്നപോൽ..... കഴിഞ്ഞ കാലത്തിൻ കൊഴിഞ്ഞ പൂക്കളെ മാധൂര്യമാമിന്നുമോർത്തിരിപ്പു..... വണ്ടിന്റെ രാഗവും കുയിലിന്റെ ഈണവും പൂവിന്റെ ഗന്ധവും നൽകി പുണർന്നോരാ പൂവനി ഇന്നു നിശബ്ദമായി...... ആരോരുമില്ലെന്നൊരാ ചെറുചിന്തയിൽ ആ പൂവനീ എന്നെ പുണർന്നിടുന്നു...... പതിയെ പതുങ്ങിയെൻ നൊമ്പര തേങ്ങലും മെല്ലെ ആ പൂവനി മായ്ച്ചിടുന്നു...... ഏകാന്ത ചിന്തതൻ സുന്ദര താഴ്- വരയിൽ എന്നെ മറന്നു ഞാൻ യാത്ര പോകേ..... താഴവാരം തന്നിലെ മരതകമെത്തയിൽ ചിന്തതൻ ഭാരം ഇറക്കിവെക്കേ..... കാറ്റിന്റെ കുഞ്ഞിളം കൈയ്യ്കളെൻ ദുഖത്തിൻ കണ്ണികയെ മറച്ചിടുന്നു...."

" ഏകാന്ത പൂവനി "

ഒറ്റക്കിരിപ്പൂ ഞാനീവഴിത്താരയിൽ 
ആരെയോ കാത്തിരുന്നീടുന്നപോൽ..... 
കഴിഞ്ഞ കാലത്തിൻ 
കൊഴിഞ്ഞ പൂക്കളെ
മാധൂര്യമാമിന്നുമോർത്തിരിപ്പു..... 
വണ്ടിന്റെ രാഗവും
 കുയിലിന്റെ ഈണവും 
പൂവിന്റെ ഗന്ധവും 
 നൽകി പുണർന്നോരാ
പൂവനി ഇന്നു നിശബ്ദമായി...... 
ആരോരുമില്ലെന്നൊരാ 
ചെറുചിന്തയിൽ 
ആ  പൂവനീ എന്നെ 
പുണർന്നിടുന്നു...... 
പതിയെ പതുങ്ങിയെൻ 
 നൊമ്പര തേങ്ങലും 
മെല്ലെ ആ പൂവനി  മായ്ച്ചിടുന്നു......
ഏകാന്ത ചിന്തതൻ സുന്ദര താഴ്-
വരയിൽ എന്നെ മറന്നു
 ഞാൻ യാത്ര പോകേ.....
താഴവാരം  തന്നിലെ 
മരതകമെത്തയിൽ 
ചിന്തതൻ ഭാരം ഇറക്കിവെക്കേ.....
കാറ്റിന്റെ കുഞ്ഞിളം 
കൈയ്യ്കളെൻ ദുഖത്തിൻ 
കണ്ണികയെ മറച്ചിടുന്നു....

#ഏകാന്ത പൂവനീ

8 Love
4 Share

""

""വാക " നിന്നിലലിഞ്ഞു തീരുവാൻ കാത്തിരുന്നു ഞാൻ നാൾതോറും എന്നിലെ പ്രണയത്തിൻ വാക നിന്നിലെ ശ്വാസത്താൽ പൂക്കുന്നതും കാത്ത് നാൾപൂത്ത വഴികളിൽ നോക്കിനിന്നു ഞാൻ എന്നിട്ടുമിന്നു നീ കണ്ടില്ല ഈ വാകതൻ പ്രണയത്തെ അറിഞ്ഞില്ല നീ ആ ചില്ലകൾ തന്നിലെ തളിരില മെല്ലെ അടർന്നിടുന്നത് ഓരിലകൊഴിയും വരെ കാത്തിരിക്കും ഞാൻ ഒരിറ്റു പ്രണയത്തിനായ് കൊതിച്ചിടും.."

"വാക "

നിന്നിലലിഞ്ഞു തീരുവാൻ 
കാത്തിരുന്നു ഞാൻ നാൾതോറും 
എന്നിലെ പ്രണയത്തിൻ വാക 
നിന്നിലെ ശ്വാസത്താൽ 
പൂക്കുന്നതും കാത്ത് 
നാൾപൂത്ത വഴികളിൽ 
നോക്കിനിന്നു ഞാൻ 
എന്നിട്ടുമിന്നു നീ കണ്ടില്ല 
ഈ വാകതൻ പ്രണയത്തെ 
അറിഞ്ഞില്ല നീ ആ
 ചില്ലകൾ തന്നിലെ 
തളിരില മെല്ലെ അടർന്നിടുന്നത് 
ഓരിലകൊഴിയും വരെ 
കാത്തിരിക്കും  ഞാൻ 
ഒരിറ്റു പ്രണയത്തിനായ് 
കൊതിച്ചിടും..

വാക

24 Love
9 Share