Nojoto: Largest Storytelling Platform

ഓർമയിൽ ഒരിക്കൽ മാത്രമേ ഞാനാ കൈകളിൽ തൊട്ടിട്ടുള്ളൂ.

ഓർമയിൽ ഒരിക്കൽ മാത്രമേ
ഞാനാ കൈകളിൽ തൊട്ടിട്ടുള്ളൂ..

ഡിസംബർ മാസത്തിലെ പ്രഭാതങ്ങളെ പോലെ
തണുത്തുറഞ്ഞ, നിശ്ചലമായ ആ കൈകളിൽ..

മുടിമേലെ മെല്ലെ തലോടി,

നാട്ടിൻപുറത്തെ രാത്രികൾക്ക്
ചൂടുപകർന്നിരുന്ന മറുതക്കൂട്ടങ്ങളെയും,

 കുത്തിയൊഴുകുന്ന പുഴയുടെ
നടുവിലെ കുഞ്ഞുതുരുത്തിൽ
കുടിപാർത്തിരുന്ന മന്ത്രവാദിനികളെയും,

അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ
ഭൂമിയിലേക്കിറങ്ങിവന്നു,
ഉറങ്ങുമ്പോൾ നെറ്റിമേൽ ഉമ്മകൾ
കൊണ്ടുമൂടിയിരുന്ന ദേവതകളെയും

എനിക്ക് പരിചയപ്പെടുത്തിതരാതെ
പോയകന്ന എന്റെയാൾ മുത്തശ്ശി

കഥകൾ

#pinterest #images
ഓർമയിൽ ഒരിക്കൽ മാത്രമേ
ഞാനാ കൈകളിൽ തൊട്ടിട്ടുള്ളൂ..

ഡിസംബർ മാസത്തിലെ പ്രഭാതങ്ങളെ പോലെ
തണുത്തുറഞ്ഞ, നിശ്ചലമായ ആ കൈകളിൽ..

മുടിമേലെ മെല്ലെ തലോടി,

നാട്ടിൻപുറത്തെ രാത്രികൾക്ക്
ചൂടുപകർന്നിരുന്ന മറുതക്കൂട്ടങ്ങളെയും,

 കുത്തിയൊഴുകുന്ന പുഴയുടെ
നടുവിലെ കുഞ്ഞുതുരുത്തിൽ
കുടിപാർത്തിരുന്ന മന്ത്രവാദിനികളെയും,

അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ
ഭൂമിയിലേക്കിറങ്ങിവന്നു,
ഉറങ്ങുമ്പോൾ നെറ്റിമേൽ ഉമ്മകൾ
കൊണ്ടുമൂടിയിരുന്ന ദേവതകളെയും

എനിക്ക് പരിചയപ്പെടുത്തിതരാതെ
പോയകന്ന എന്റെയാൾ മുത്തശ്ശി

കഥകൾ

#pinterest #images
shamyth3999

sha MYTH

New Creator