ചോദിച്ചതിങ്ങനെയൊക്കെയാണ്: "ആരെക്കുറിച്ചാണ് എഴുതുന്നത്? ആരെയോർത്താണ് നൊമ്പരപ്പെടുന്നത്? ആർക്കു വേണ്ടിയാണ് സന്തോഷിക്കുന്നത്? ആരെയാണ് വിമർശിക്കുന്നത്?" "ആരെയുമല്ല, എന്നാൽ ആരെയുമാവാം." "എന്താണങ്ങനെ?" "എഴുതുന്നവർ സ്വയം എഴുതുക മാത്രം ചെയ്താൽ അത് ഭാഗികമായിപ്പോകും. എല്ലാവർക്കും വേണ്ടി എഴുതണം. എല്ലാത്തിനെക്കുറിച്ചും എഴുതണം. വേർതിരിവില്ലാതെ, ഭയമില്ലാതെ, മനസ്സു തുറന്നെഴുതണം. ചിന്തകൾക്കകത്തു കടന്നെഴുതണം. എന്നാൽ സ്വയം എഴുതാതെ ഇരിക്കുകയുമരുത്. വികാരങ്ങളും, വിചാരങ്ങളും, അനുഭവങ്ങളും പങ്കു വെച്ചില്ലെങ്കിലും എഴുത്തു ശോഷിച്ചു പോകും. സങ്കൽപ്പവും യാഥാർഥ്യവും കൈ കോർത്തു നടന്നാലെ വായന ഒരനുഭൂതിയായി മാറുകയുള്ളൂ. എഴുത്തു വായനയുടെ അകമറിഞ്ഞാവണം, വായനയുടെ കണ്ണു തുറപ്പിച്ചു സത്യങ്ങൾ കാട്ടിക്കൊടുക്കുന്നതാവണം, ഒപ്പം കണ്ണടച്ചു സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതുമാവണം." #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 5】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത് #yqmalayalam #yqmalayalamquotes #yqquotes