വരികളുടെ ഉള്ളറകൾ കടന്ന് അകക്കാമ്പു രുചിക്കാൻ, കാവ്യത്തെ അല്ലെങ്കിൽ കഥയെ പ്രണയിക്കുന്ന ഒരാൾക്കു മാത്രമേ കഴിയൂ. എന്നാൽ ആ പ്രണയിതാവിനെ ലക്ഷ്യത്തിൽ എത്തിക്കുക എന്നത് ഒരെഴുത്തുകാരന്റെ ധർമ്മമാണ്. ഉള്ളു തേടി വരുന്നയാൾക്ക് സഞ്ചാര പഥം മാത്രമല്ല, വഴി വിളക്കും, ദിശാ സൂചികയും, പാഥേയവും, തണലിടങ്ങൾ പോലും നൽകുന്ന എഴുത്തുകാരനെ വായിക്കാൻ, കണ്ടെത്താൻ കൂടുതൽ അന്വേഷകർ എത്തും. അതിന് വേണ്ടത് അത്തരം അനേകം വഴികൾ തേടി അന്യമായ വരികളിലൂടെ യാത്ര പോകുക തന്നെയാണ്. വഴികൾ തേടി ഏറെ അനുഭവ പരിചയമുള്ളവർക്കാണല്ലോ, വഴികളിലേക്കുള്ള എളുപ്പ വഴികളും സൂചനകളും നൽകാൻ കഴിയുക. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 2】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത് #yqmalayalam #yqmalayali #yqmalayalamquotes #yqquotes