' പ്രകൃതിക്ക് വേണ്ടിയുള്ള സമയം ആഗതമായി ' എല്ലാ ജീവനുകൾക്കും അനുയോജ്യമായതും സന്തുലിതവുമായ ഋതുക്കളിലൂടെയായിരുന്നു ഈ ഭൂമി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യകുലത്തിന്റെ പ്രകൃതിയിലേക്കുള്ള കൈയേറ്റങ്ങളോടെ അതിന്റ താളംതെറ്റുകയായിരുന്നു. അത്തരം ഇടപെടലുകൾക്ക് നാം പുരോഗതി എന്നും വികസനം എന്നും പേരിട്ടുവിളിച്ചു. മനുഷ്യപാദസ്പർശം വളരെയധികം ഏൽക്കാത്തതായ ഒരു കാലഘട്ടം പിന്നോട്ട് നടന്നാൽ ഇവിടെ ഉണ്ടായിരുന്നു. അന്ന് ഇവിടെ ജീവിച്ച ആദിമമനുഷ്യർ പ്രകൃതിയെ ആരാധിച്ചിരുന്നു, അവർ പ്രകൃതിയെ സ്നേഹിച്ചുറങ്ങി ഭൂമിയുടെ മടിത്തട്ടിൽ മറ്റു സഹജീവികളെപ്പോലെ. എന്നാലോ കാലചക്രം മുന്നിലേക്ക് കറങ്ങി ഇവിടെ എത്തിയപ്പോൾ ആവിശ്യത്തിലധികം അറിവ് സമ്പാദിച്ച മനുഷ്യ മസ്തിഷ്‌കം എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ വേണ്ടി പരസ്പരം മത്സരിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് എല്ലായ്പ്പോഴും നാം വാചാലമായിക്കൊണ്ടിരിക്കുമെങ്കിലും മനുഷ്യ സഹജമായ അലംഭാവം പുലർത്തിപ്പോരുന്നത് വീണ്ടും തുടന്നു.പ്രകൃതിയിലെ മാറ്റം ഒരിക്കലും പെട്ടന്ന് ഉണ്ടായതല്ല.ഇന്ന് നാം എത്രത്തോളം പുരോഗതി കൈവരിച്ചിട്ടുണ്ട്, അത്രെയും ആഴത്തിൽ തന്നെ ഭൂപ്രകൃതിയെയും കീറി മുറിച്ചിട്ടുണ്ട്. ചില തിരിച്ചറിവുകളെക്കുറിച്ച് പ്രകൃതി മുന്നറിയിപ്പുകൾ നൽകിയിട്ടും നാം പ്രകൃതിയിലെ മാറ്റം തിരിച്ചറിഞ്ഞു മുന്നോട്ട് പോകാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു.സമയത്തെയും കാലത്തെയും വെല്ലുവിളിച്ചുള്ള മുന്നോട്ടുള്ള ഓട്ടത്തിൽ നമുക്ക് ഭൂമിയെ ഓർക്കാൻ സമയം കിട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഭൂമി അതിനേറ്റ മുറിവുകൾ സ്വയമേ ഉണക്കും. കാലം അതിന് സാക്ഷിയാകും. @ എസ്. സുനിൽ കുമാർ #worldenvironmentday #പരിസ്ഥിതിദിനം #yqmalayali #യാത്ര #travel #wayanad #yqmalayalam