നടക്കാതെ പോയ അനേകം പുതു വത്സര തീരുമാനങ്ങളുടെ ഓർമ്മകൾ പേറി സാധ്യമായ ചില ചെറിയ സൗഭാഗ്യങ്ങൾ തേടാനാണ് തീരുമാനം. തുടർന്നും ആ കുഞ്ഞു കാൽച്ചുവടുകൾ ശ്രദ്ധയോടെ പിന്തുടരുക. പുതിയ അനേകം മനുഷ്യരും, വരികളുമായി സൗഹൃദത്തിൽ പ്രവേശിക്കുക. പുത്തൻ അക്ഷരങ്ങളെ താലോലിക്കുന്നതിനൊപ്പം എഴുതി തീർത്ത ചെറിയ കാര്യങ്ങളുടെ നേരും സത്യവും സ്വയം മറക്കാതെ സൂക്ഷിക്കുക. മുന്നോർമ്മകൾ ചോർന്നു പോകാതെ മാത്രം മറ്റൊരു പുതു വത്സരത്തിൽ കൂടെ കൂട്ടാൻ പറ്റിയ അനവധി പുതിയോർമ്മകളെ സൃഷ്ടിക്കുക. പുതിയ വർഷത്തിലേക്ക് ഇനി 2 ദിവസം കൂടി.😍😍 പുതിയ വർഷത്തിൻ്റെ ഒപ്പം എത്തുന്നതാണ് പുതിയ തീരുമാനങ്ങൾ. പുതിയ ലക്ഷ്യങ്ങൾ, പുതിയ തുടക്കങ്ങൾ, പുതിയ നമ്മൾ.😇😇 എന്താണ് നിങ്ങളുടെ തീരുമാനം?🤔🤔🤔 #collab ചെയ്യൂ✌🏼✌🏼 #എൻ്റെ2019തീരുമാനം