കവിതയുടെ നാൾ വഴികൾ ------------------------------------- കല്ലുകളിൽ കല്ലുകളാലെഴുതിയ കാട്ടരുവികൾ തഴുകിയ കവിത താളിയോലകളെ ഇക്കിളി കൂട്ടിയ താളമായതും കവിത മഷി പുരളും തൂവലിനാലെ സ്വപ്നം ചേർത്തെഴുതിയ കവിത വെണ്മയുടെ പുതു താളുകളിൽ വർണ്ണ തൂലിക ചേർത്തൊരു കവിത ഇന്നീ സങ്കൽപ്പ ചുമരുകളിൽ കൈ വിരലുകൾ തീർത്തതുമൊരു കവിത ചരിതമിനി എന്തായാലും കാലമിനി ഏതായാലും സ്വപ്നത്താൽ ചിന്തകളാൽ അനുഭവമാം കരുതലിനാൽ അതിരില്ലാ ഭാവനയാൽ മനമാകും ദർപ്പണമൊന്നിൽ കവി കണ്ടൊരു പ്രതിബിംബം കവിത #yqmalayali #yqpoetry #കവിത #കവിതയുടെനാൾവഴികൾ