Nojoto: Largest Storytelling Platform

# മുനി തുടര്‍ന്നു: ഇന്ദ്രിയസുഖങ്ങ | Malayalam പ്രച

മുനി തുടര്‍ന്നു:
ഇന്ദ്രിയസുഖങ്ങളും വേദനകളും സ്വര്‍ഗ്ഗനരകങ്ങളില്‍ ലഭ്യമാണ്‌. അതിനാല്‍ വിവേകിയായവന്‍ അവയെ ആഗ്രഹിക്കരുത്‌. പെരുമ്പാമ്പിനേപ്പോലെ കിട്ടുന്നതെന്തും കൊണ്ട്‌ ഒരുവന്‍ സംതൃപ്തനായി ജീവിക്കണം. ഒരു സന്ന്യാസിവര്യന്‍ ശാന്തശീലനും അക്ഷോഭ്യനും ആഴമളക്കാനരുതാത്തവനും അഭേദ്യനും ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കണം. സമുദ്രം ഇങ്ങനെയാണല്ലോ. കടലില്‍ വന്നുചേരുന്ന നദികള്‍ ജലസമൃദ്ധമോ വറ്റിവരണ്ടതോ എന്ന വ്യത്യാസമില്ലാതെ അതു നിലകൊളളുന്നതുപോലെ ഒരു സന്ന്യാസി സമചിത്തനും പ്രിയവും അപ്രിയവുമായ അനുഭവങ്ങളെ ഒരുപോലെ സ്വീകരിക്കുന്നവനുമായിരിക്കണം. ഈയാംപാറ്റ അഗ്നിപ്രഭയില്‍ കുടുങ്ങി അതില്‍ ചാടി എരിഞ്ഞൊടുങ്ങുന്നതുപോലെ വിഡ്ഢിയായ മനുഷ്യന്‍ സ്ത്രീയില്‍ ഭ്രമിച്ച്‌ വശനായി ആത്മീയപാതയില്‍ സ്വയം ചാവുന്നു. തേനീച്ച പൂവിനു മുകളിലിരുന്നു തേനുണ്ണുമ്പോള്‍ എപ്രകാരമാണോ പൂവിനെ നോവിക്കാത്തത്‌ അതുപോലെയാവണം സന്ന്യാസി ഭിക്ഷതേടേണ്ടത്‌. ജനങ്ങളെ വിഷമിപ്പിക്കാതെ വേണം അവരില്‍ നിന്നും ഭിക്ഷ സ്വീകരിക്കാന്‍. തേനീച്ച പൂക്കളില്‍നിന്നും തേനെടുത്ത്‌ സംഭരിക്കുന്നതുപോലെ വിജ്ഞാനിയായ ഒരുവന്‍ പലേയിടങ്ങളും നിന്നും വിജ്ഞാനം സ്വീകരിച്ച്‌ സ്വയം അറിവു കണ്ടെത്തണം. എന്നാല്‍ തേനീച്ച സംഭരിക്കുന്നതുപോലെ മുതല്‍ക്കൂട്ടു നടത്തുന്നതായാല്‍ നാശത്തിലേക്കാണതു നയിക്കുക. തേനെടുക്കുന്നവന്‍ കൈവയ്ക്കുന്നത്‌ ഏറ്റവും കൂടുതല്‍ തേനുളള കൂട്ടിലാണല്ലോ. ഭിക്ഷാംദേഹിയായ സന്ന്യാസി എല്ലാവിധ സ്ത്രീസംസര്‍ഗ്ഗങ്ങളും ഒഴിവാക്കണം. ആനയെ പിടികൂടുവാന്‍ സാധിക്കുന്നത്‌ അതിന്‌ പെണ്ണാനയോട് ആസക്തിയുണ്ടാവുന്ന സമയത്താണല്ലോ. ഒരു പരിവ്രാജകന്‍ ഒരിക്കലും വഷളായ ഗാനങ്ങള്‍ കേള്‍ക്കരുത്‌. മാന്‍പേട പാട്ടു കേട്ടാണല്ലോ കുടുങ്ങുന്നത്‌. സ്ത്രീകളുടെകൂടെ നൃത്തംചെയ്ത്‌ ഋഷ്യശൃംഗന്‍ കാമത്തിനടിമയായി. ഇന്ദ്രിയങ്ങളില്‍ നാവിന്റെ സ്വാദിനെയാണ്‌ നിയന്ത്രിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്‌. അതിനെ നിയന്ത്രിച്ചാല്‍ മറ്റെല്ലാം എളുപ്പം. സ്വാദിനെ നിയന്ത്രിക്കാനാവാത്ത മീന്‍ ചൂണ്ടയില്‍ എളുപ്പം കുരുങ്ങുന്നു.

ശരീരബോധത്തെ ഉപേക്ഷിക്കുക –#ഭാഗവതം🕉️
The sage continued:
 Sensual pleasures and pains are available in heavenly hells.  Therefore the prudent should not desire them.  Like a python one should live contentedly with whatever one gets.  An ascetic should be calm, undisturbed, undisturbed, impenetrable and unaffected by whims and fancies.  The ocean is like this.  A sannyasi should be balanced and receptive to both pleasant and unpleasant experiences, just as the rivers flowing into the ocean remain, whether th

മുനി തുടര്‍ന്നു: ഇന്ദ്രിയസുഖങ്ങളും വേദനകളും സ്വര്‍ഗ്ഗനരകങ്ങളില്‍ ലഭ്യമാണ്‌. അതിനാല്‍ വിവേകിയായവന്‍ അവയെ ആഗ്രഹിക്കരുത്‌. പെരുമ്പാമ്പിനേപ്പോലെ കിട്ടുന്നതെന്തും കൊണ്ട്‌ ഒരുവന്‍ സംതൃപ്തനായി ജീവിക്കണം. ഒരു സന്ന്യാസിവര്യന്‍ ശാന്തശീലനും അക്ഷോഭ്യനും ആഴമളക്കാനരുതാത്തവനും അഭേദ്യനും ഇഷ്ടാനിഷ്ടങ്ങള്‍ ബാധിക്കാത്തവനും ആയിരിക്കണം. സമുദ്രം ഇങ്ങനെയാണല്ലോ. കടലില്‍ വന്നുചേരുന്ന നദികള്‍ ജലസമൃദ്ധമോ വറ്റിവരണ്ടതോ എന്ന വ്യത്യാസമില്ലാതെ അതു നിലകൊളളുന്നതുപോലെ ഒരു സന്ന്യാസി സമചിത്തനും പ്രിയവും അപ്രിയവുമായ അനുഭവങ്ങളെ ഒരുപോലെ സ്വീകരിക്കുന്നവനുമായിരിക്കണം. ഈയാംപാറ്റ അഗ്നിപ്രഭയില്‍ കുടുങ്ങി അതില്‍ ചാടി എരിഞ്ഞൊടുങ്ങുന്നതുപോലെ വിഡ്ഢിയായ മനുഷ്യന്‍ സ്ത്രീയില്‍ ഭ്രമിച്ച്‌ വശനായി ആത്മീയപാതയില്‍ സ്വയം ചാവുന്നു. തേനീച്ച പൂവിനു മുകളിലിരുന്നു തേനുണ്ണുമ്പോള്‍ എപ്രകാരമാണോ പൂവിനെ നോവിക്കാത്തത്‌ അതുപോലെയാവണം സന്ന്യാസി ഭിക്ഷതേടേണ്ടത്‌. ജനങ്ങളെ വിഷമിപ്പിക്കാതെ വേണം അവരില്‍ നിന്നും ഭിക്ഷ സ്വീകരിക്കാന്‍. തേനീച്ച പൂക്കളില്‍നിന്നും തേനെടുത്ത്‌ സംഭരിക്കുന്നതുപോലെ വിജ്ഞാനിയായ ഒരുവന്‍ പലേയിടങ്ങളും നിന്നും വിജ്ഞാനം സ്വീകരിച്ച്‌ സ്വയം അറിവു കണ്ടെത്തണം. എന്നാല്‍ തേനീച്ച സംഭരിക്കുന്നതുപോലെ മുതല്‍ക്കൂട്ടു നടത്തുന്നതായാല്‍ നാശത്തിലേക്കാണതു നയിക്കുക. തേനെടുക്കുന്നവന്‍ കൈവയ്ക്കുന്നത്‌ ഏറ്റവും കൂടുതല്‍ തേനുളള കൂട്ടിലാണല്ലോ. ഭിക്ഷാംദേഹിയായ സന്ന്യാസി എല്ലാവിധ സ്ത്രീസംസര്‍ഗ്ഗങ്ങളും ഒഴിവാക്കണം. ആനയെ പിടികൂടുവാന്‍ സാധിക്കുന്നത്‌ അതിന്‌ പെണ്ണാനയോട് ആസക്തിയുണ്ടാവുന്ന സമയത്താണല്ലോ. ഒരു പരിവ്രാജകന്‍ ഒരിക്കലും വഷളായ ഗാനങ്ങള്‍ കേള്‍ക്കരുത്‌. മാന്‍പേട പാട്ടു കേട്ടാണല്ലോ കുടുങ്ങുന്നത്‌. സ്ത്രീകളുടെകൂടെ നൃത്തംചെയ്ത്‌ ഋഷ്യശൃംഗന്‍ കാമത്തിനടിമയായി. ഇന്ദ്രിയങ്ങളില്‍ നാവിന്റെ സ്വാദിനെയാണ്‌ നിയന്ത്രിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്‌. അതിനെ നിയന്ത്രിച്ചാല്‍ മറ്റെല്ലാം എളുപ്പം. സ്വാദിനെ നിയന്ത്രിക്കാനാവാത്ത മീന്‍ ചൂണ്ടയില്‍ എളുപ്പം കുരുങ്ങുന്നു. ശരീരബോധത്തെ ഉപേക്ഷിക്കുക –#ഭാഗവതം🕉️ The sage continued: Sensual pleasures and pains are available in heavenly hells. Therefore the prudent should not desire them. Like a python one should live contentedly with whatever one gets. An ascetic should be calm, undisturbed, undisturbed, impenetrable and unaffected by whims and fancies. The ocean is like this. A sannyasi should be balanced and receptive to both pleasant and unpleasant experiences, just as the rivers flowing into the ocean remain, whether th #പ്രചോദനം

352 Views