Nojoto: Largest Storytelling Platform

ഞാൻ പുഞ്ചിരി ചേർത്ത മുഖം എന്റെ അമ്മയുടേതാണ്, അതിന

ഞാൻ പുഞ്ചിരി ചേർത്ത മുഖം
എന്റെ അമ്മയുടേതാണ്, 
അതിന്റെ എത്രയോ ഇരട്ടി തിരിച്ചും.
അച്ഛന്റെ വിടവാങ്ങൽ തളർത്തിയ
ആ അമ്മ മനസ്സ് എനിക്കൊപ്പം എന്നും
ഉണ്ടായിരുന്നു. അച്ഛനു വേണ്ടി ഞാൻ എഴുതിയ ഓരോ വരികളും ആ മുഖത്തു പുഞ്ചിരി എഴുതി, തുടർന്ന് എഴുതിയതൊക്കെയും. വായിക്കപ്പെട്ട വരികൾ അനുഭവത്തിന്റെ നുറുങ്ങുകൾ ആയിരുന്നു.
അത് ചിരിയിലേറെ കണ്ണീരും ഏറ്റു വാങ്ങിയിട്ടുണ്ട്. നിമിഷങ്ങളിലേക്കെങ്കിലും എഴുത്തിനാൽ വരക്കപ്പെട്ട ആ ചിരി വിലപ്പെട്ടതാണ്. ഇപ്പോഴും എപ്പോഴും ചോദിക്കും: 
"നീ എന്തെങ്കിലും എഴുതിയിട്ടുണ്ടോ, വായിക്ക്‌, കേൾക്കട്ടെ ഞാൻ" , ചിലപ്പോഴത് പരിഭവമാകും: 
"എന്താ എഴുതീട്ട് പറയാതിരുന്നെ".
ഒക്കെ കണ്ണീരിന്റെ നിഴലുള്ള ചിരികളാണ്, ചോദ്യങ്ങളാണ്, എനിക്കറിയാം.

 #അമ്മ  #smile #life #malayalam  #പുഞ്ചിരി #ജീവിതം #മലയാളം #yqmalayali

aajanjk7996

Aajan J K

Bronze Star
New Creator