നാം ആത്മനിന്ദയ്ക്കായ് കുറിച്ചിട്ട വാക്കുകൾ.. കാലമകലത്തിലൊരു കനവു കണ്ടാൽ പിന്നെ ഓർമ്മ മരവിച്ചവർക്കൊന്നു ചേരാം കവിത ചൊല്ലാം വീണ്ടുമധരമൂറ്റാം ജീവൻ പടർത്തുമാ ചോല നീളെ ഒടുവിലുള്ളു നീറ്റുന്നൊരാ വരികൾ മൂളി പുണരാതെ, നോട്ടമൊട്ടുമിടയാതെ തിരികെ വിളിയില്ലാതെ വീണ്ടുമകലാം പിന്നെയും ചുവടൊന്നു മുന്നോട്ടു വെക്കിൽ നീട്ടുന്നുവാരോ നമുക്കുള്ള കത്തിൽ ചുവപ്പുള്ള വാക്കാലൊരു തെറ്റു കൂടി തിരുത്തില്ലയെങ്കിൽ വഴികൾ രണ്ട്; വായിച്ചു നോക്കാതെ കളയാം, പതിവു പോൽ വായിച്ചു നോക്കി മറക്കാം. രണ്ടാകിലും, നാമേറെയടുത്തവരത്രമേലന്യരും. തിരുത്താതെ തുടരുമാ നാമെന്നൊറ്റ വാക്കിലകപ്പെട്ട വേർപെട്ട രണ്ടു പേർ. #കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature