ഒഴുകിവരും ഓർമ്മകൾ മനസ്സിന്റെ ചില്ലകൾത്തോറും പൂത്തിടാനായ് മാമ്പൂവിന്റെ മണമോടെ ഒഴുകിവരും അച്ഛനും അമ്മയും പെങ്ങളും കഴിഞ്ഞു പോയ ബാല്യകാലവും മറഞ്ഞുതുടങ്ങിയ നാട്ടിൻപ്പുറവും ഓടി കളിച്ച ഇടവഴികളിലൂടെ തലനീട്ടി നിന്ന വേലിപ്പടർപ്പുകളും അതിൽ വിരിഞ്ഞ പൂക്കളും വിരുന്നെത്തിയ കിളികളുടെ കലപില ശബ്ദവും അങ്ങ് ദൂരെ പച്ചപ്പ് വിരിച്ച നെൽക്കതിർ പാടവും താഴെ തൊടിയിലെ മൂവാണ്ടൻ മാവും അണ്ണാറക്കണ്ണനും മുത്തശ്ശികഥകളുമെല്ലാം. #ഒഴുകിവരും#ബാല്യം #ഓർമ്മകൾ #മാമ്പൂപൂത്തപ്പോൾ #yqmalayalam #yqmalayali #yqquotesmine #yqwriters