ആരും വരാത്തൊരു നേരത്ത് ആരുമില്ലാത്തെന്റെ ചാരത്ത് നീ വന്നിരുന്നെന്നൊരോർമ്മയുണ്ട് കണ്ണീർ തുടച്ച കഥയുമുണ്ട് ഒന്നോ രണ്ടോ ഓർമ്മ പുതുക്കാൻ ഒന്നിനുമല്ലാതെ ഒന്നിച്ചിരിക്കാൻ നമ്മളെപ്പോലൊരു നമ്മളെത്തേടി കാലം കടന്നു നടന്നു പോകുമ്പോൾ ഏതോ വഴിയിലാ കാൽപ്പെരുമാറ്റം എന്നോ മറന്നൊരു നിൻ നിഴലാട്ടം പണ്ടത്തെ പുഞ്ചിരിക്കിന്നിന്റെ മാറ്റം എന്നിട്ടും നെഞ്ചിന്റെ കോണിലേക്കോട്ടം ചില്ലയെത്തേടും ചില കിളിപ്പാട്ടുകൾ ഇന്നിനി നിന്നെക്കുറിച്ചായി മാറെ അന്നൊരു കാറ്റിലായ് ഞെട്ടറ്റു വീണില തന്നിലൊരു മഴ പെയ്തിറങ്ങുന്നു #കവിത #വരികൾവീണവഴികൾ #yqquotes #yqmalayalam #yqpoetry #yqliterature