നീ കനവിൽ കഥ പോലെഴുതും എന്നെയൊരിക്കൽ കൂട്ടാമോ ഞാനിതുവരെ വന്നിട്ടില്ലാ വഴികളിലെന്നെ കൂട്ടാമോ നീ മാത്രം തേടിപ്പോയാ നമ്മളെ എന്നെ കാട്ടാമോ ഇനി ഞാനും പോന്നോട്ടെ നിൻ കൂടെയൊരിത്തിരി നേരമിരിക്കാൻ നീ മാത്രം പാടിയ പാട്ടിലെ എന്നെയൊരിക്കൽ നേരിൽ കാണാൻ കാർമുകിലിനു വെറുതെ പെയ്യാൻ നടവഴികൾ ഒന്നു തണുക്കാൻ ഉള്ളിലെ നമ്മളെയൊന്നു നനയ്ക്കാൻ ഞാനീ മിഴികളടച്ചോട്ടെ "സ്വയമുണർത്താൻ പാടുക നാം" #കവിത #വരികൾവീണവഴികൾ #yqmlayalam #yqquotes #yqpoetry