നമ്മളില്ലാത്ത നേരങ്ങൾ വന്നു തമ്മിലറിയാത്ത കാലങ്ങൾ വന്നു ഒരു വാക്കിനായിരം അർത്ഥങ്ങൾ നൽകി നാം തമ്മിൽ തലോടിയോർ ഇന്നുമൊരു വാക്കിനായിരം അർത്ഥങ്ങൾ നൽകി നാം കുറ്റപ്പെടുത്തുവോർ ജീവിതത്തിൻ ചുഴിയിൽപ്പെടുമ്പോൾ താളമറ്റു പോകുന്ന കോലങ്ങൾ "പ്രണയമൊപ്പുന്ന മാഞ്ചോട്ടിൽ നിന്ന് കവിത മോഹിച്ച കമിതാക്കളിന്ന് കലഹമൂട്ടുന്ന ചുമരുകൾക്കുള്ളിൽ പ്രണയമെന്തെന്നു ചോദിപ്പു തമ്മിൽ" #കവിത #വരികൾവീണവഴികൾ #yqqyotes #yqmalayalam #yqpoetry #yqliterature