Nojoto: Largest Storytelling Platform

ചെറിയൊരു സംഭവകഥ നാട് കണ്ണൂരാണ്.. അത് കൊണ്ട് ജനുവരി

ചെറിയൊരു സംഭവകഥ നാട് കണ്ണൂരാണ്.. അത് കൊണ്ട് ജനുവരി മാസമൊക്കെ കഴിഞ്ഞാൽ ഉത്സവങ്ങളും കാവുകളിലെ തെയ്യങ്ങളുമൊക്കെ കൂടി മിക്കയിടങ്ങളിലുo ആഘോഷമായിരിക്കും. അതുപോലെ തന്നെ ഓരോ നാട്ടിലും ഒരുപാട് തെയ്യപ്രേമികളുണ്ടാകും. ദേശത്തെവിടെയൊക്കെ തെയ്യമുണ്ടേലും , അതേത് ചെന്നെത്താൻ പ്രയാസമുള്ള നാട്ടിലായാലും അവിടമൊക്കെ ഇവരുടെ സാന്നിദ്യം കാണും..
               ഒരിക്കൽ കുറച്ചകലെയായുള്ള ഒരു ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി ( പേര് കൃത്യമായി എനിക്ക് ഓർമയില്ല ). ഞങ്ങടെ നാട്ടിലും ഇതിനോട് കമ്പമുള്ള നാലു പേരുണ്ടായിരുന്നു. ഒരു പഴയ indica കാറിലാണ് യാത്രയൊക്കെ. അങ്ങനെ തെയ്യം കാണാനായി ഇവരും പുറപ്പെട്ടു. ഗുളികനും പുല്ലൂർ കണ്ണനും വയനാടൻ കുലവനുമൊക്കെയായിരുന്നു കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ. 

                 സമയം ഏതാണ്ട് 2 മണിയോടടുത്തു.. അപ്പോഴാണ് കൂട്ടത്തിലെ തലമൂത്ത താമരയായ അനൂപിന് നേരത്തെ ബീവരെജിൽ പോയി കഷ്ടപ്പെട്ട് ക്യൂ നിന്ന് വാങ്ങിച്ച ബെക്കാർഡിയുടെ ബോട്ടിലിനെ കുറിച്ചോർമ്മ വന്നത്. അവൻ കാര്യം സംഘാംഗങ്ങളായ വിനീത് , കാർത്തിക് , സ്വരാജ്( പേരുകൾ സാങ്കല്പികം മാത്രം) എന്നിവരെ അറിയിച്ചു. എല്ലാവരും OK പറഞ്ഞു. കുടിച്ചു കഴിഞ്ഞു കാവിലേക്ക് വന്നു അലമ്പാക്കേണ്ട എന്ന ഉദ്ദേശത്താൽ കാറും എടുത്തു കുറച്ചു ദൂരെയായുള്ള ഒരു വയലിന്റെ കരയിലേക്ക് വിട്ടു. കാറു റോഡിനടുപ്പിച്ചു വച്ചു നാലു പേരും കുപ്പിയും പ്ലാസ്റ്റിക്ക് ഗ്ളാസ്സും 2 രൂപയുടെ നാലു പാക്കറ്റ് അച്ചാറുമൊക്കെയായി കണ്ടത്തിലേക്കിറങ്ങി. 

                  കുപ്പി മുഴുവനായിട്ടു തീർത്ത് അതിന്റെ മോളിലുള്ള കോർക്കും പൊട്ടിച്ചു , അതിലേക്ക് വയലിന്റെ നടുക്കൂടി ഒഴുകുന്ന തോട്ടിലെ വെള്ളമെടുത്ത് ഒഴിച്ച് അതും കാലിയാക്കിയാണ് നാലുപേരും അടങ്ങിയത്. കഥകളും ഭരണിയുമൊക്കെയായി നാഗനൃത്തം ചവിട്ടുന്നതിനിടെയാണ് വയൽക്കരയിലുള്ള തെങ്ങിൻ തോപ്പിലേക്ക് അനൂപിന്റെ ശ്രദ്ധ പോയത്.  

                  " എനിക്കിപ്പം ഒരു കരിക്കിടണം " കൊച്ചുപിള്ളേരെ പോലെ മോങ്ങി കൊണ്ട് അവൻ പറഞ്ഞു. ബാക്കി മൂന്നു പേരും അവിടുത്തേക്ക് നോക്കി.  ചെറുപ്പം ചെന്ന, സാമാന്യം നീളം കുറഞ്ഞ കുറച്ചു തെങ്ങുകൾ ഉണ്ടായിരുന്നു. പൗര്ണമി നാളൊന്നും അല്ലേലും ആകെയുള്ള നിലാവെട്ടത്തിൽ നാലുപേരും നടന്നു. വണ്ടിയോടിക്കേണ്ടിയിരുന്നതിനാൽ കാർത്തിക് രണ്ടു ചെറിയ ഗ്ലാസ്സിൽ കുടി അവസാനിപ്പിച്ചിരുന്നു. അവനായിരുന്നു മൂന്ന് പേരെയും നിയന്ത്രിച്ചു അവിടെ കൊണ്ട് പോയത്.

shamyth3999

sha MYTH

New Creator