ഒരുദാഹരണത്തിന് ഉയർന്നു പൊങ്ങുന്ന പന്തൊന്ന് അതിർത്തി വര കടക്കാനൊരു കൂട്ടരും, കൈപ്പിടിയിലാകാൻ മറ്റൊരു കൂട്ടരും ആവേശത്തോടൊപ്പം തന്നെ പ്രാർത്ഥിച്ചിരിക്കുന്ന നിമിഷങ്ങളിലൂടെ, അവരിൽ ഒരു പക്ഷത്തായി, നമ്മിൽ ഒട്ടു മിക്ക ആൾക്കാരും കടന്നു പോയിട്ടുണ്ട്. അങ്ങനെ അനവധി സാഹചര്യങ്ങൾ. ചിലപ്പോൾ ഒരു കളിക്കാരന്റെ മാത്രം പ്രകടനത്തിന് കണ്ണു നട്ടു കാത്തിരിക്കുന്ന ആരാധകർ, മറ്റു ചിലപ്പോൾ ഒരു ദേശത്തിന്റെ വിജയത്തിനായി ഓരോ കളിക്കാരനിലും പ്രതീക്ഷയർപ്പിക്കുന്ന നിമിഷങ്ങൾ. എന്നാൽ കളിയെ സ്നേഹിക്കുന്നവർക്ക് അതൊരു വികാരമാകുന്നത് അവരുടെ ആസ്വാദന തലം കളിക്കാരന്റെയൊപ്പം തന്നെ ഉയർന്ന് നിൽക്കുമ്പോഴാണ്. #collab #ക്രിക്കറ്റ് ഓർമ്മകൾ💜💜💜 #yqmalayalam #yqmalayali #YourQuoteAndMine Collaborating with YourQuote Malayali