Nojoto: Largest Storytelling Platform

''ഒരു കിളിയുടെ ശോക ഗാനം'' (കവിത) •••••••••••••••••

''ഒരു കിളിയുടെ ശോക ഗാനം''
(കവിത)
••••••••••••••••••••••••••••••••
രചന: മണികണ്ഠൻ സി നായർ, തെക്കുംകര.
•••••••••••••••••••••••••••••••• 
കാത്തു കാത്തിരുന്നു ഞാൻ
ഈ കിളിവാതിൽ വിടവിലൂട്ടെന്നെ 
തൽക്ഷണം വിളിക്കുന്നതാരോ,  
അറിയില്ലാ... അറിയാൻ ശ്രമിച്ചു ഞാൻ 
അന്ന് കണ്ട ഏതോ വഴിയോരത്ത്, 
നീ എന്നെ വിളിച്ചു തൽക്ഷണം അന്നേരം. 

ഓർക്കുവാൻ കാലമുണ്ടായിട്ടും,  
ഓർക്കാതെ പലതും പോയനിക്കിന്ന്,  
ഓർക്കാൻ പലരുമില്ലാ... 
ഓമനിക്കാൻ എന്നമ്മപ്പോലും 
കൂട്ടിനില്ലാത്ത കാലം. 
ഏകനായ് ഞാനെന്നും ഏകാന്തമായ് 
ചിന്തകൾക്കുമേൽ,   ഏതോ കാറ്റേറ്റുകൊണ്ട് 
നൃത്തമാടി പലരും ഇവിടെ. 
അതെല്ലാം എൻ വിധിയായ് വന്നിരുന്നു...

ഏതോ രാവിന്റെ മിന്നു വെട്ടത്തിൽ,  
ഞാൻ കണ്ട എന്റെ ഓമന തേങ്ങിടുമ്പോൾ,  
അതും എന്തെന്ന് ചോദിക്കാൻ 
അർഹതയില്ലല്ലോ ഭാഗ്യവും. 

ഒരു തിരി പോലും അണയാതെ,  
ഞാൻ കൂട്ടിവെച്ച സമ്പാദ്യമെല്ലാം 
ഏങ്ങോ എവിടെയോ പോയ് മറഞ്ഞു. 
ഇന്ന് കാണുന്ന എല്ലാ സന്ധ്യകളും,  
അങ്ങോട്ട് നോക്കിയാൽ പറന്നുയരാൻ 
മോഹമുണ്ടെങ്കിലും,  
ശക്തിയില്ല കൈകളിൽ 
ആർക്കു വേണ്ടി കാക്കുവാൻ, 
വ്യഥാ കൊതിപ്പൂ ഞാൻ....

⚫ Manikandan C Nair എഴുതിയ കവിത...
''ഒരു കിളിയുടെ ശോക ഗാനം''
(കവിത)
••••••••••••••••••••••••••••••••
രചന: മണികണ്ഠൻ സി നായർ, തെക്കുംകര.
•••••••••••••••••••••••••••••••• 
കാത്തു കാത്തിരുന്നു ഞാൻ
ഈ കിളിവാതിൽ വിടവിലൂട്ടെന്നെ 
തൽക്ഷണം വിളിക്കുന്നതാരോ,  
അറിയില്ലാ... അറിയാൻ ശ്രമിച്ചു ഞാൻ 
അന്ന് കണ്ട ഏതോ വഴിയോരത്ത്, 
നീ എന്നെ വിളിച്ചു തൽക്ഷണം അന്നേരം. 

ഓർക്കുവാൻ കാലമുണ്ടായിട്ടും,  
ഓർക്കാതെ പലതും പോയനിക്കിന്ന്,  
ഓർക്കാൻ പലരുമില്ലാ... 
ഓമനിക്കാൻ എന്നമ്മപ്പോലും 
കൂട്ടിനില്ലാത്ത കാലം. 
ഏകനായ് ഞാനെന്നും ഏകാന്തമായ് 
ചിന്തകൾക്കുമേൽ,   ഏതോ കാറ്റേറ്റുകൊണ്ട് 
നൃത്തമാടി പലരും ഇവിടെ. 
അതെല്ലാം എൻ വിധിയായ് വന്നിരുന്നു...

ഏതോ രാവിന്റെ മിന്നു വെട്ടത്തിൽ,  
ഞാൻ കണ്ട എന്റെ ഓമന തേങ്ങിടുമ്പോൾ,  
അതും എന്തെന്ന് ചോദിക്കാൻ 
അർഹതയില്ലല്ലോ ഭാഗ്യവും. 

ഒരു തിരി പോലും അണയാതെ,  
ഞാൻ കൂട്ടിവെച്ച സമ്പാദ്യമെല്ലാം 
ഏങ്ങോ എവിടെയോ പോയ് മറഞ്ഞു. 
ഇന്ന് കാണുന്ന എല്ലാ സന്ധ്യകളും,  
അങ്ങോട്ട് നോക്കിയാൽ പറന്നുയരാൻ 
മോഹമുണ്ടെങ്കിലും,  
ശക്തിയില്ല കൈകളിൽ 
ആർക്കു വേണ്ടി കാക്കുവാൻ, 
വ്യഥാ കൊതിപ്പൂ ഞാൻ....

⚫ Manikandan C Nair എഴുതിയ കവിത...