കുഞ്ഞലേ എന്നിലെ തീരമിന്നു നീ കവർന്നു കണ്ടിടാൻ വെമ്പുമാ പുലരിയായി നീ നിറഞ്ഞു കുഞ്ഞിളം ചുണ്ടിലെ പുഞ്ചിരിക്ക് കൂട്ടിനായ് നെഞ്ചിലെ കൂട്ടിലായ് വന്നതാണു തിങ്കളും നീ നിറഞ്ഞ ചില്ലയിൽ മെല്ലെയൊന്നു തല്ലുവാൻ പുഞ്ചിരി പൊഴിക്കുവാൻ വന്നതാണു തെന്നലും കണ്ണിലുള്ള കുഞ്ഞു ലോകം ഒന്നു കണ്ടു തീർക്കുവാൻ ആവുകില്ലയാർക്കുമാർക്കും അത്രമേൽ നിൻ കൗതുകം "നീ ചിരിച്ചതൊക്കെയെന്റെ ജീവനിൽ പതിച്ചു ഞാൻ" #കുഞ്ഞുപാട്ട് #വരികൾവീണവഴികൾ #yqmalayalam #yqquotes #yqsongs