നമുക്കീ കുളിർ പൊതിഞ്ഞ രാവ് ശ്വസിച്ച്.. മഴ മണത്തു... പരസ്പരം കണ്ണിമ വെട്ടാതെ ഒന്നുമുരിയാടാതെ.. ഇരുമിഴികൾ കോർത്ത് വാചാലമാകാം...! തണുത്ത കാറ്റ് നമ്മെ കീഴ്പ്പെടുത്തുമ്പോൾ.. മെഴുകുതിരിയുടെ സ്വർണ്ണ വെളിച്ചം നൃത്തം വയ്ക്കട്ടെ.. ഭൂമിയെ മഴത്തുള്ളികൾ ചുംബിക്കുമ്പോൾ.. ആ ചെറു ചൂടുവെളിച്ചം നാണം കൊണ്ട് തലതാഴ്ത്തട്ടെ...! OPEN FOR COLLAB✨ #ATdivinebg3 • A Challenge by Aesthetic Thoughts! ✨ Collab with your soulful words.✨ • Must use hashtag: #aestheticthoughts • Please maintain the aesthetics.