ഒരു നാളിവിടെ പ്രണയച്ചുഴിയിൽ കവിതകൾ മരണപ്പെട്ടൊരു നേരം കാരണമായത് നീയെന്നൊരു കഥ ഞാനെന്നോടു പറഞ്ഞു തുടങ്ങി പിന്നെ ഇരുട്ടിൽ ഒറ്റയിരുപ്പിൽ ചിന്തകൾ കയറിയിറങ്ങിപ്പോയി ഇരുളാൽ മൂടിയ കനവിൽ നിന്നും വരികളിൽ നിന്നെ വരക്കാൻ തോന്നി തീരാ നോവായെന്നിൽ നീറും നിന്നെത്തേടിയിറങ്ങിയ പാടെ മുറിവിൽ നിന്നും നിണമിറ്റുമ്പോൽ നീയൊഴുകുന്നെൻ വരി നീളെ— % & #വരികൾവീണവഴികൾ #കവിത #yqquotes #1300thWriteup #yqmalayalam #yqpoetry #yqliterature BG Pic Courtesy: Pinterest