...... അടിവാരവും കഴിഞ്ഞ് ചുരം തുടങ്ങാറായി. കോടമഞ്ഞു പുതച്ചു നിൽക്കുന്ന മലയിലൂടെ മുടിപ്പിൻ വളവുകൾ ഓരോന്നായി കയറുമ്പോൾ മരം കോച്ചുന്ന തണുപ്പിൽ പച്ച ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ട്. ഏറെക്കാലം നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടായിരിക്കും തണുപ്പിന്റെ കാഠിന്യം ഇത്രയ്ക്ക് ഏറിവരുന്നത് ... ആനവണ്ടി മുരണ്ട്‍ ലക്കിടി എത്തിയപ്പോഴേക്കും ഇരുട്ട് കനത്ത് കഴിഞ്ഞിരുന്നു. ഹിമ കണം പെയ്യുന്നതിനിടയിലൂടെ വീശുന്ന നനുത്ത കാറ്റിന് മങ്ങിത്തുടങ്ങിയ ഓർമ്മകളെ ഉണർത്താൻ എത്ര പെട്ടന്നാണ് കഴിഞ്ഞത്... !