വർണ്ണ ശലഭമേ നീയെൻ നറുതേൻ കവർന്നെടുത്ത് പറന്ന് പോയതെപ്പോൾ...? അറിഞ്ഞിരുന്നില്ല ഞാൻ ഒരുവേള നീ പകർന്ന പരമാനന്ദ രസത്തിൽ മയക്കമായിരുന്നു... വരുക ശലഭമേ ഇനിയും ഇതുവഴിയേ ശീതളചായയിൽ നിനക്കായ് ഇതൾ വിരിഞ്ഞ പൂവിൻ ചുണ്ടുകൾ ആവോളം നിറച്ചു മധുകണങ്ങൾ... കൊതിതീരും വരെയും നുകർന്നു നിൻ ദാഹം ശമിച്ചിടാനായ് വരുക ശലഭമേ ഇതുവഴിയേ... #ഹൃദയവരികൾ #heartlines #yqmalayalam #yqmalayali #yqpoetry #butterfly #flowers #naturelove