അന്ന് എനിക്കൊരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു: "ആരാണ് എന്നിലേക്കൊരു വഴിയുണ്ടെന്ന് നിന്നോട് പറഞ്ഞത്. ദുരിതങ്ങളുടെ കയത്തിൽ ഉലയുന്നവന്റെ ഇരുണ്ട ഹൃദയത്തിലും വെളിച്ചത്തിന് പ്രവേശനമുണ്ടെന്ന് പറഞ്ഞത്. സ്വപ്നങ്ങളില്ലാത്തവന്റെ ചിന്തകളിൽ കൂടേറാൻ അനുവാദം വേണ്ടെന്ന് പറഞ്ഞത്." മറുപടിയിൽ മൗനം കൊണ്ട നീ ആ ഒരാളെ എനിക്കൊപ്പം നടത്തുക മാത്രം ചെയ്തു. പിന്നെ ഒക്കെ എന്റെ ആയിരുന്നു, കനവും കഥയും ഓർമ്മയും, ചോദ്യങ്ങളൊഴികെ എന്തും. നന്ദിയല്ല പറഞ്ഞത്, ജീവിതമാണ്. എന്ന്, നീ തുറന്ന വാതിലുകളിലൊന്ന് ദാ, വീണ്ടും ഒരു കത്ത്📜📜ഇത് പ്രണയത്തിനുള്ള കത്ത്💓💓 നിങ്ങൾക്ക് ചോദിക്കാനുള്ളതൊക്ക ചോദിക്കാം, പറയാനുള്ളത് പറയാം🤗🤗 ആദ്യപ്രണയമോ, ചുംബനമോ, പിന്നെ ഈ പ്രണയവും ഹൃദയവും തമ്മിലുള്ള അഭേദ്യമായ ബന്ധവും😉😉😉 #collab ചെയ്യാം🤘🏽🤘🏽 #പ്രിയപ്രണയമേ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം✌🏽💓💓 മികച്ചത് നാളെ വാലൻ്റൈന്സ് ദിനത്തിൽ പ്രസിദ്ധീകരിക്കും😎