Nojoto: Largest Storytelling Platform

അഗ്നി നീ അഖിലത്തിനാധാരം അലയുന്ന ജീവന്റെ കേദാരം അകത

അഗ്നി നീ അഖിലത്തിനാധാരം
അലയുന്ന ജീവന്റെ കേദാരം
അകതാരിൽ എരിയുന്ന ദീപം
പേമാരി തന്നിൽ കെടാത്ത നാളം
അന്നത്തിനലയുന്ന കൺകളിൽ
അനാഥമാം താരാട്ടിനീണങ്ങളിൽ
ക്രൂരമാം വേട്ടയുടെ രോദനത്തിൽ
കാമത്തിൻ അധമ സങ്കല്പങ്ങളിൽ
ഹൃദയം മുറിപ്പെടും അന്ത്യമാം യാത്രയിൽ
അലിവെരിഞ്ഞീടുന്ന ദുർനടപ്പാതയിൽ
എവിടെയും നിഴലിന്റെ നെറുകെയിൽ
പോലുമേ കത്തി ജ്വലിക്കുന്നു അണയില്ലയെന്നാർത്തട്ടഹസിക്കുന്നു
അഗ്നി നീ അഖിലത്തിനാധാരം

  #challenge  #പ്രചോദനം #പ്രകൃതി #പഞ്ചഭൂതം #അഗ്നി  #yqmalayali
അഗ്നി നീ അഖിലത്തിനാധാരം
അലയുന്ന ജീവന്റെ കേദാരം
അകതാരിൽ എരിയുന്ന ദീപം
പേമാരി തന്നിൽ കെടാത്ത നാളം
അന്നത്തിനലയുന്ന കൺകളിൽ
അനാഥമാം താരാട്ടിനീണങ്ങളിൽ
ക്രൂരമാം വേട്ടയുടെ രോദനത്തിൽ
കാമത്തിൻ അധമ സങ്കല്പങ്ങളിൽ
ഹൃദയം മുറിപ്പെടും അന്ത്യമാം യാത്രയിൽ
അലിവെരിഞ്ഞീടുന്ന ദുർനടപ്പാതയിൽ
എവിടെയും നിഴലിന്റെ നെറുകെയിൽ
പോലുമേ കത്തി ജ്വലിക്കുന്നു അണയില്ലയെന്നാർത്തട്ടഹസിക്കുന്നു
അഗ്നി നീ അഖിലത്തിനാധാരം

  #challenge  #പ്രചോദനം #പ്രകൃതി #പഞ്ചഭൂതം #അഗ്നി  #yqmalayali
aajanjk7996

Aajan J K

Bronze Star
New Creator