അഗ്നി നീ അഖിലത്തിനാധാരം അലയുന്ന ജീവന്റെ കേദാരം അകതാരിൽ എരിയുന്ന ദീപം പേമാരി തന്നിൽ കെടാത്ത നാളം അന്നത്തിനലയുന്ന കൺകളിൽ അനാഥമാം താരാട്ടിനീണങ്ങളിൽ ക്രൂരമാം വേട്ടയുടെ രോദനത്തിൽ കാമത്തിൻ അധമ സങ്കല്പങ്ങളിൽ ഹൃദയം മുറിപ്പെടും അന്ത്യമാം യാത്രയിൽ അലിവെരിഞ്ഞീടുന്ന ദുർനടപ്പാതയിൽ എവിടെയും നിഴലിന്റെ നെറുകെയിൽ പോലുമേ കത്തി ജ്വലിക്കുന്നു അണയില്ലയെന്നാർത്തട്ടഹസിക്കുന്നു അഗ്നി നീ അഖിലത്തിനാധാരം #challenge #പ്രചോദനം #പ്രകൃതി #പഞ്ചഭൂതം #അഗ്നി #yqmalayali