Nojoto: Largest Storytelling Platform

നോവ് നോവൊരായിരം സുലഭം അതിലിന്ന് വിരളം അറിയില്ല,

നോവ്
നോവൊരായിരം സുലഭം 
അതിലിന്ന് വിരളം അറിയില്ല, 
ചൊല്ലുവാൻ അറിയുന്നതെങ്ങനെ 
നോവുമ്പോളേകമായ് കേൾക്കുന്നു . . . 
ശബ്ദം ഒഴുകുന്ന നൊമ്പരങ്ങൾ 
മീട്ടുന്ന വേണുവിന്നേകമാണോ . . ? 
അറിയില്ല ചൊല്ലുവാൻ . . . 
അറിയില്ല പാടുവാൻ . . . 
മേഘവർഷിനിയാർന്ന ഗാനങ്ങളോ . . ? 
പനിനീർ പൂവിന്റെ വർണ്ണങ്ങളോ . . . ? 
പനിയായ് മാറുന്ന നിമിഷങ്ങളോ . . ?
മഴവില്ല് ചാർത്തുന്ന വർണ്ണങ്ങളോ . . ? 
നോവിനിന്നേഴല്ല വർണ്ണങ്ങളായിരം , 
വർണ്ണിക്കുവാൻ തീർത്ത വേണുവാണോ 
സ്നേഹം വിടർത്തിയ മനിതനിനിന്ന് . . ? 
ചൊല്ലു നീ സത്യമേ . . . . 
അറിയുവാൻ ദാഹമായ് . . . 
നിൽപ്പു നിൻ മുൻപിൽ , 
ഏകുമോ മോചനം ജീവിച്ചിടാൻ 
കൊതിക്കുന്നു പൂർണ്ണമായ് ജീവിച്ചിടാൻ . 
ചൊല്ലുന്ന വാക്യങ്ങളേറെയുണ്ടെങ്കിലും 
സത്യമിന്നെന്നും നിന്നോട് താൻ 
അടിമത്ത്വമറിയാതെ അടിമയായി ,
അടിമതൻ ചങ്ങല പ്രേമിച്ചുപോയ് 
മൊട്ടിടും പൂക്കളെ കാണുന്ന കണ്ണുകൾ 
പൊട്ടിക്കുമീവ്യർദ്ധ ചങ്ങലകൾ . . . 
വന്നീടുമിന്നിലേക്കെന്നുമെന്നും . . . 
വന്നീടുമിന്നിലേക്കെന്നുമെന്നും .  Dark days of soul...
Moves to light...
By surrendering....
🌿💚🌿🌻🕊️🙂
#yqmalayalam #yqmalayali #yourquote #malayalam #kavita #mickeyheart #heartbreak #love
നോവ്
നോവൊരായിരം സുലഭം 
അതിലിന്ന് വിരളം അറിയില്ല, 
ചൊല്ലുവാൻ അറിയുന്നതെങ്ങനെ 
നോവുമ്പോളേകമായ് കേൾക്കുന്നു . . . 
ശബ്ദം ഒഴുകുന്ന നൊമ്പരങ്ങൾ 
മീട്ടുന്ന വേണുവിന്നേകമാണോ . . ? 
അറിയില്ല ചൊല്ലുവാൻ . . . 
അറിയില്ല പാടുവാൻ . . . 
മേഘവർഷിനിയാർന്ന ഗാനങ്ങളോ . . ? 
പനിനീർ പൂവിന്റെ വർണ്ണങ്ങളോ . . . ? 
പനിയായ് മാറുന്ന നിമിഷങ്ങളോ . . ?
മഴവില്ല് ചാർത്തുന്ന വർണ്ണങ്ങളോ . . ? 
നോവിനിന്നേഴല്ല വർണ്ണങ്ങളായിരം , 
വർണ്ണിക്കുവാൻ തീർത്ത വേണുവാണോ 
സ്നേഹം വിടർത്തിയ മനിതനിനിന്ന് . . ? 
ചൊല്ലു നീ സത്യമേ . . . . 
അറിയുവാൻ ദാഹമായ് . . . 
നിൽപ്പു നിൻ മുൻപിൽ , 
ഏകുമോ മോചനം ജീവിച്ചിടാൻ 
കൊതിക്കുന്നു പൂർണ്ണമായ് ജീവിച്ചിടാൻ . 
ചൊല്ലുന്ന വാക്യങ്ങളേറെയുണ്ടെങ്കിലും 
സത്യമിന്നെന്നും നിന്നോട് താൻ 
അടിമത്ത്വമറിയാതെ അടിമയായി ,
അടിമതൻ ചങ്ങല പ്രേമിച്ചുപോയ് 
മൊട്ടിടും പൂക്കളെ കാണുന്ന കണ്ണുകൾ 
പൊട്ടിക്കുമീവ്യർദ്ധ ചങ്ങലകൾ . . . 
വന്നീടുമിന്നിലേക്കെന്നുമെന്നും . . . 
വന്നീടുമിന്നിലേക്കെന്നുമെന്നും .  Dark days of soul...
Moves to light...
By surrendering....
🌿💚🌿🌻🕊️🙂
#yqmalayalam #yqmalayali #yourquote #malayalam #kavita #mickeyheart #heartbreak #love