അങ്ങനെയൊക്കെയല്ലെ "നമ്മൾ" ആവേണ്ടത്... കാഴ്ചകൾ പലതായിരിക്കാം നമുക്ക് എങ്കിലുമൊന്നിച്ചു കാണാനിറങ്ങാം കനവുകൾ പലതായിരിക്കാം നമുക്ക് എങ്കിലുമൊരുമിച്ചൊരിടത്തുറങ്ങാം ചിന്തകൾ പലതായിരിക്കാം നമുക്ക് എങ്കിലുമെല്ലാം പരസ്പരം പറയാം തെറ്റുകൾ പലതായിരിക്കാം നമുക്ക് എല്ലാം തമ്മിൽ തിരുത്താൻ ശ്രമിക്കാം അറിവുകൾ പലതായിരിക്കാം നമുക്ക് അവ നാമന്യോന്യം പങ്കിട്ടെടുക്കാം തീരം പലതായിരിക്കാം നമുക്ക് തീരും വരെ നാം തുണയായിരിക്കാം #വരികൾവീണവഴികൾ #കവിത #yqquotes #yqpoetry #yqmalayalam #yqliterature