Nojoto: Largest Storytelling Platform

.... ഓർമ്മതൻ ഇടവഴികളിലൂടെ പോയാൽ കറുത്ത പൊന്നിൻ വള

....  ഓർമ്മതൻ ഇടവഴികളിലൂടെ പോയാൽ കറുത്ത പൊന്നിൻ വള്ളിപ്പടർപ്പിന്റെ നടുവിലായി പഴമയുടെ പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്ന തറവാടിന്റ ചിത്രം മനസ്സിൽ പതിയെ തെളിഞ്ഞുവരും. വർഷങ്ങൾക്ക് മുൻപ് കോട്ടയത്തു നിന്നും  വയനാട്ടിലേക്ക് കുടിയേറിയതാണ് ഞങ്ങളുടെ പൂർവികർ. അവിടെയുണ്ടായിരുന്ന വീടും സ്ഥലവും വിറ്റിട്ട് തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു യാത്ര തുടങ്ങിയത്  കാടും മലകളും കൂടിപ്പിണഞ്ഞു കിടക്കുന്ന  കന്യാവനഭൂമിയിൽ പൊന്നുവിളയിച്ചു കാര്‍ഷിക ജീവിതം നയിക്കാമെന്ന സ്വപ്നങ്ങൾ കണ്ടുകൊണ്ടാണ്. 
മുത്തച്ഛൻ നിർമിച്ചതാണ് ഞങ്ങളുടെ  തറവാട് വീട്. മരംകൊണ്ട് നിർമിച്ച വീടിന്റെ  മേൽക്കൂര ഓടായിരുന്നു. ധാന്യങ്ങൾ സൂക്ഷിച്ചുവെക്കാൻ,
പ്രേത്യകിച്ച് നെല്ല് ഇട്ടുവെക്കാൻ വലിയൊരു പത്തായപ്പുര തന്നെ ഉണ്ടായിരുന്നു.വീടിന്റെ മുകളിൽ മച്ച് ഉണ്ടായിരുന്ന കാര്യം കുട്ടികളായിരുന്ന ഞങ്ങൾ വൈകിയാണ് അറിഞ്ഞത്. അറിഞ്ഞിട്ടും കാര്യമില്ലായിരുന്നു.കയറി നോക്കാൻ മാത്രം ധൈര്യം ഞങ്ങൾക്ക് ഇല്ലായിരുന്നു.
ഒരുദിവസം മച്ചിൻ പുറത്ത് നിന്നും പലകകൾക്കിടയിലൂടെ തറയിലേക്ക്  രക്തം വീണുകിടക്കുന്നതുകണ്ട്  ഓടിച്ചെന്നു അമ്മയെയും കൂട്ടികൊണ്ടുവന്നു കാണിച്ചപ്പോൾ,  അച്ഛൻ വരട്ടേ... മച്ചിന്റെ മേലെ കയറിനോക്കിക്കോളും. മേലേക്ക് നോക്കി അമ്മ  പറയുമ്പോളാണ് ഞങ്ങൾ അറിയുന്നത് ഇങ്ങനെ ഇരിടംകൂടി വീടിന്റെ അകത്തുള്ള കാര്യം. അച്ഛൻ വന്നപ്പോൾ മച്ചിന്റെ മുകളിൽ കേറിനോക്കി.വീട്ടിലെ  മണിയൻ പൂച്ച എന്തിനെയോ പിടിച്ചുകൊണ്ട് അവിടെ വന്നിരുന്നു  തിന്നതാണ്.അതിന് അച്ഛന്റെ കയ്യിൽനിന്നും അവന് നല്ല അടിയും കിട്ടി. ഉറക്കെ നിലവിളിച്ചുകൊണ്ട്  അവൻ അടുക്കള വാതിലിലൂടെ  പുറത്തേക്ക് ഓടി.
ആശ്വസിപ്പിക്കാൻ വേണ്ടി പിറകെ ഞങ്ങളും. 

മുറിയിൽ ഇരിക്കുമ്പോൾ ജനാല തുറന്ന് പുറത്തേക്ക് നോക്കിയാൽ മുറ്റത്തും തൊടിയിലുമായി മുരിക്കൻ മരത്തിന്റെ താങ്ങുകാലിൽ വളർന്നു പന്തലിച്ച കുരുമുളക് വള്ളികൾ എല്ലാംകൂടി  ചുറ്റിപ്പടർന്ന് വലിയൊരു 
വയ്ക്കോൽക്കൂനപോലെയാണ് നിൽക്കുന്നത് തോന്നും.  അതിനിടയിലൂടെ തൊടിയിലേക്ക്  ഒന്ന് കണ്ണോടിച്ചാൽ കാർഷിക വിളകളാൽ സമൃദ്ധമായിരുന്നു വീടിന്റെ പരിസരം. അല്പം ദൂരെയായി കാണാം പച്ചവിരിച്ചുനിൽക്കുന്ന നെൽപ്പാടം. പാടത്തേക്ക് പോകാനായി കൽപ്പടവുകൾ ഇറങ്ങി ചെന്നാൽ വലിയൊരു നാട്ടുമാവ് . വീണ്ടും താഴോട്ട് നടന്നുചെന്നാൽ വയലിലേക്ക് പോകുന്ന വഴിയിരികിൽ  കല്ലുകൊണ്ട് നിർമിച്ച വലിയൊരു കിണർ. വയൽവരമ്പത്തിലൂടെ  ചേർന്നൊഴുകുന്ന തോട്ടിലൂടെ നീന്തിക്കളിക്കുന്ന ചെറുമീനുകൾ, തോട്ടുവക്കിൽ വിരിഞ്ഞു നിൽക്കുന്ന വയൽപ്പൂക്കൾ,ധ്യാനനിഷ്ഠനായി നിന്ന് ഇര തേടുന്ന കൊറ്റികൾ, നടവരമ്പിലിരുന്ന് പതിവായി കരയുന്ന വിടുവായൻ തവളകൾ, കതിർ കൊത്തിപ്പറന്നുപ്പോകുന്ന കുഞ്ഞാറ്റക്കിളികൾ, വരമ്പത്ത് നിറഞ്ഞു നിൽക്കുന്ന ചേമ്പിൻ താളിനുള്ളിൽ കാറ്റിലാടിക്കളിക്കുന്ന മഞ്ഞുതുള്ളികൾ. എങ്ങുനിന്നോ യാത്ര തുടങ്ങി ഇതുവഴി വന്ന   അപ്പൂപ്പൻ താടിയുടെ പിന്നാലെ പോയത്.

sunil9755717234174

sunil daiwik

New Creator