എല്ലാ വരികളും സംഭവിക്കപ്പെടാൻ സാധ്യതയില്ല. മനസ്സിന്റെ അവസ്ഥാന്തരങ്ങൾ എഴുതിപ്പിടിപ്പിക്കുന്ന എല്ലാം നടന്നുവെന്നുമിരിക്കില്ല. എങ്കിലും എഴുത്തിന് അതിന്റേതായ സത്യമുണ്ട്. ഒരു വികാരത്തിന്റെയോ വിചാരത്തിന്റെയോ ഔന്നത്യത്തിൽ രൂപമെടുക്കുന്ന സാഹിത്യ പ്രപഞ്ചം ഒരു വായനക്കാരനിൽ സ്വാധീനം ചെലുത്തുക തന്നെ ചെയ്യും. ഒരു സാഹിത്യവും വായനക്കാരെ അന്ധമായി സ്വാധീനിക്കാനല്ല, മറിച്ച് അവരുടെ ചിന്താ ധാരയിൽ കൂടി കടന്ന് അവർക്കിണങ്ങിയ രൂപത്തിലേക്ക് പരിണാമം പ്രാപിക്കാനാണ്. അവിടെ എഴുത്തുകാരന്റെ മനസ്സിന്റെ പ്രതിഫലനം അതിന്റെ സദുദ്ദേശത്തെ പ്രാപിക്കുന്നു. അതിനാൽ എഴുതപ്പെട്ട ആത്മാവുള്ള വരികളിൽ പശ്ചാതപിക്കേണ്ട ആവശ്യമില്ല, അവ ഒരു വ്യക്തിയേയും, ആ വ്യക്തിയുടെ സമാനമായ വൈകാരികതയേയും കൈകാര്യം ചെയ്യാൻ ഭാവിയിൽ ഉപയോഗപ്രദമാകും. മനസ്സ് തുറന്നെഴുതുക എന്നത് കുറ്റമല്ല, അത് ഏറ്റവും വലിയ ആവശ്യകതയാണ് - സാഹിത്യത്തിന്, സാഹിത്യം പ്രതിനിധാനം ചെയ്യാൻ ബാധ്യസ്ഥമായ സമൂഹത്തിന്റെ ഉൾക്കാഴ്ചയ്ക്ക്. #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 3】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത് #yqmalayalam #yqmalayali #yqmalayalamquotes #yqquotes