"നിനക്ക് ഏറ്റവും പ്രിയമുള്ള വരികൾ ആരുടേതാണ്. എന്റേതെന്ന ഭംഗി വാക്ക് തിരിച്ചു നൽകി സന്തോഷിപ്പിക്കാതെ സത്യസന്ധമായ ഒരുത്തരമേകൂ" എന്റേത് എന്നു പറഞ്ഞാലത് കളി വാക്കാകും. നിന്റേത് എന്നു പറഞ്ഞാൽ ഭംഗി വാക്കും. ഒന്നിലധികം പറഞ്ഞാലോ, അതല്ല ചോദ്യമെന്നും. വായിച്ചു വായിച്ചു ഹൃത്തിലാകെ വരികൾ കൂട്ടി വച്ചവനോട്, അനേകം എഴുത്തുകാരുമായി അഗാധമായ പ്രണയത്തിലായവനോട് എങ്ങനെ നിനക്കിതു ചോദിക്കാൻ കഴിയുന്നു... "എനിക്ക് ആ വരികളെ ഒന്നു വായിക്കണം. നിന്നെ അത്രമേൽ ലഹരി പിടിപ്പിച്ച രചയിതാവിന്റെ വരികൾ. അത്രേയുള്ളു." നിർബന്ധമെങ്കിൽ നീയെന്റെ ബാല്യത്തിൽ ചേക്കേറേണ്ടി വരും. എന്റെ അച്ഛന്റെ നെഞ്ചിൽ തലചായ്ച്ച് കിടക്കേണ്ടി വരും. എഴുതി വയ്ക്കാതെ തന്നെ വാക്കുകളെ പ്രണയിപ്പിച്ച നാവിൻ തുമ്പിൽ നിന്ന് എന്റെ മാത്രം സ്വന്തമായ വരികൾ മോഷ്ടിക്കേണ്ടി വരും. "ഞാൻ വന്നാലോ?" എവിടേക്ക് വരും നീ. ഒന്നു കൂടി കേട്ടിരിക്കാൻ വർഷങ്ങൾ എണ്ണിത്തീർത്തു വെറുതെ കാത്തിരിക്കുന്ന എന്റെ കെട്ടടങ്ങാത്ത വിഷാദത്തിലേക്കോ... "എവിടേക്കും. നീ നിന്നെ വീണ്ടെടുക്കുന്ന ഏതിടത്തേക്കും." "പരിധിയില്ലാത്ത കാത്തിരിപ്പിന് കൂടെ വരാമെന്ന് പറഞ്ഞവരുമുണ്ട്" #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqquotes #yqmalayalam #yqwriteups