Nojoto: Largest Storytelling Platform

അനുഭവങ്ങൾ അനുഭവഭൂഗോളമല്ലയോ നമ്മുടെ ജീവിതങ്ങൾ, കെട

അനുഭവങ്ങൾ

അനുഭവഭൂഗോളമല്ലയോ നമ്മുടെ ജീവിതങ്ങൾ,
കെടാനാളമായിവ നയിക്കുന്നു മുന്നോട്ടെന്നും.
ഒരു പിടി മധുര നൊമ്പര ഓർമ്മകളേകി ,
ദൂരെയാം താരകം പോലത് ശോഭയേകുന്നു .

എത്രതൻ അനുഭവങ്ങളിൽ ലയിച്ചാലും,
ഒരിക്കലും പഠിക്കുകില്ല നമ്മളെന്നും.
അനുഭവങ്ങളല്ലെ ജീവിതം പഠിപ്പിച്ചതെന്ന്,
ഓർക്കുക ജീവിതത്തിൽ എപ്പോഴും.

തളർന്ന്പോകുമാം പ്രതിബന്ധങ്ങളിൽ,
കരുത്ത് പകരുന്നതോ 
ഈയോരനുഭവങ്ങൾ തന്നെ .
കാരണം അനുഭവങ്ങൾ ഉളളവർ മാത്രമേ,
നിലനില്ക്കുന്നതാം വിജയങ്ങൾ നേടിയിട്ടുള്ളൂ .... 

                        ജോമോൻ ജെ നാൽപാട്ട്

©Jomon J Nalpat #GateLight
അനുഭവങ്ങൾ

അനുഭവഭൂഗോളമല്ലയോ നമ്മുടെ ജീവിതങ്ങൾ,
കെടാനാളമായിവ നയിക്കുന്നു മുന്നോട്ടെന്നും.
ഒരു പിടി മധുര നൊമ്പര ഓർമ്മകളേകി ,
ദൂരെയാം താരകം പോലത് ശോഭയേകുന്നു .

എത്രതൻ അനുഭവങ്ങളിൽ ലയിച്ചാലും,
ഒരിക്കലും പഠിക്കുകില്ല നമ്മളെന്നും.
അനുഭവങ്ങളല്ലെ ജീവിതം പഠിപ്പിച്ചതെന്ന്,
ഓർക്കുക ജീവിതത്തിൽ എപ്പോഴും.

തളർന്ന്പോകുമാം പ്രതിബന്ധങ്ങളിൽ,
കരുത്ത് പകരുന്നതോ 
ഈയോരനുഭവങ്ങൾ തന്നെ .
കാരണം അനുഭവങ്ങൾ ഉളളവർ മാത്രമേ,
നിലനില്ക്കുന്നതാം വിജയങ്ങൾ നേടിയിട്ടുള്ളൂ .... 

                        ജോമോൻ ജെ നാൽപാട്ട്

©Jomon J Nalpat #GateLight