ഓണമോർമ്മയാണോമലേ നീ തന്ന പുഞ്ചിരിക്കുന്ന പൂവിന്റെ ഓർമ്മ കുഞ്ഞു നാളിലെ പൂക്കളം കണ്ടു ഞാൻ പാട്ടെഴുതി പകർത്തുന്നയോർമ്മ കൈ പിടിച്ചു കൊണ്ടച്ഛന്റെ കൂടെ ഞാൻ കാഴ്ച്ചയേറി മതിമറന്നോർമ്മ വാടി വീണെന്റെ ജീവിതം മോഹിച്ചു മണ്ണു ദാഹിച്ച കാലത്തിനോർമ്മ പൂക്കളം പുൽകേണ്ട പൂവൊക്കെ അച്ഛന്റെ നെഞ്ചത്തു വെച്ചു മടങ്ങുന്നൊരോർമ്മ പ്രിയ സുഹൃത്തുക്കളെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ. നമ്മളാരും മനസ്സിൽ പോലും വിചാരിക്കാത്ത ഒരു ഓണമാണ് നമുക്ക് മുമ്പിൽ. ഓർമകൾ പുതുക്കി #ഓണക്കവിത #collab ചെയ്യൂ✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali