പ്രചോദനത്തിന് ഒരേ ഒരു വാക്കേ മുന്നിലുള്ളൂ, അതിനി ഇന്നായാലും എന്നായാലും. എന്റെ എല്ലാമായ അച്ഛൻ. കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നിട്ടും എന്റെ മനസ്സിനും ചിന്തകൾക്കും ഇന്നീ നിമിഷം വരെയും കൂട്ട്, ഇനിയങ്ങോട്ടും. "എഴുതുമീ വരികൾക്ക് തിരിതന്നതാരോ കനലൂതും ഇടനെഞ്ചിൽ എരിയുന്നതാരോ കനവിന്റെ കുന്നിലെ കാണാത്തിടങ്ങളിൽ കൈ തന്നു കൊണ്ടു പോയാരോ തിരകളെ തഴുകി നാം ഒരുമിച്ചു പോകവെ അസ്തമയ സൂര്യനെ കാട്ടി തരും വരെ കരയാതെ കണ്ണിനെ താങ്ങി നിർത്തീട്ടു നീ അസ്തമിച്ചെവിടേക്കു പോയി കാവലായ് ചുറ്റിലും ചിരി തൂകി നിന്നു കാതിലായ് സ്നേഹം വാരി ചൊരിഞ്ഞു കഥകളേറെ ചൊല്ലി കവിത ചൊല്ലി ജീവന്റെ താളം പകർന്നു നൽകി ഓർമ്മകളിൽ ഓളങ്ങൾ തീർത്തു മായാത്ത ചിത്രങ്ങൾ ചേർത്തു കുഞ്ഞാം മനസ്സിന്റെ വിസ്മയങ്ങൾ ചോരാതെ നെഞ്ചോടണച്ചു കാലത്തിനായിരം തിരിവുകൾ വന്നു അതിലൊന്നിൽ എന്തിനോ നീയും മറഞ്ഞു നഷ്ടങ്ങൾ തൻ വഴിയിലേകനായി യാത്ര തുടരുന്നു ഞാൻ വിങ്ങലോടെ എന്നാലുമെന്നുള്ളിലെവിടെ നിന്നോ ഞാനറിയാതെയൊഴുകുന്നൊരീണമായി എങ്ങും നിറയും പ്രകാശമായി നീ എന്നുമെന്നിലേക്കെന്നിലേക്ക് ഓടിയെത്തും" നിങ്ങളെ അറിയുമ്പോൾ, നിങ്ങളെ നിങ്ങളാക്കുന്നത് ആരൊക്കെയെന്നും അറിയണം. ഇന്നെഴുതുന്ന സൃഷ്ടികൾ അവർക്ക് സമർപ്പിക്കാം. #collab ചെയ്യാം. #ദിനം7 #30ദിനവെല്ലുവിളി #30daychallenge #എൻെറപ്രചോദനം #yqmalayalam #malayalamquotes #YourQuoteAndMine Collaborating with YourQuote Malayali