എഴുത്തിനെ ഏറ്റവും മനോഹരമാക്കുന്നതിൽ പ്രധാനപ്പെട്ട ഒന്ന് പ്രതിപാദിക്കുന്ന ശൈലി തന്നെയാണ്. ഒരേ ആശയത്തെ അനവധി പേർ വ്യത്യസ്തമായ രീതികളിൽ കൈകാര്യം ചെയ്താലും അതിൽ ചിലത് പെട്ടെന്ന് നമ്മെ ആകർഷിക്കുന്നു. ഒരേ വാക്കുകളായാൽ പോലും അവയുടെ വിന്യാസം പോലും രചനകളെ വേർതിരിക്കുന്നു. അത്രമേൽ സൂക്ഷ്മമായ വായനയാവില്ല നാം നടത്തുന്നതെങ്കിലും നമ്മൾ അറിയാതെ തന്നെ നാം ശീലിച്ചു വന്ന നമ്മുടെ വായനാബോധം അതു കണ്ടെടുക്കുന്നുണ്ട്. നിരന്തരം വായിക്കുകയും അപഗ്രഥിക്കുകയും വഴി ഓരോ രചനയുടെയും സൂക്ഷ്മമായ ആ വ്യതിയാനം നമുക്ക് മനസ്സിലാക്കാനാവും. അത് നമ്മുടെ തന്നെ രചനകളെ മികവുറ്റതാക്കി മാറ്റാൻ നമ്മെ പിൽക്കാലത്തു സഹായിക്കുകയും ചെയ്യും. #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 8】#എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ