Nojoto: Largest Storytelling Platform

നല്ല ബിരിയാണിയുടെ ഗന്ധം... അതെ അയ്യപ്പേട്ടന്റെ വീ

നല്ല ബിരിയാണിയുടെ ഗന്ധം... 
അതെ അയ്യപ്പേട്ടന്റെ വീട്ടിൽ നിന്നും തന്നെ. എന്താണവിടെയൊരു ആഘോഷം. അയ്യപ്പേട്ടന്റെ വീട്ടുമുറ്റത്ത് പുതുവസ്ത്രങ്ങളുമണിഞ്ഞ് പാത്തുവും അസ്‌നയും കളിക്കുന്നു. ജോസച്ചായനും അയ്യപ്പേട്ടനും അബൂക്കയും പുറത്ത് സൊറ പറഞ്ഞിരിപ്പുണ്ട്. എന്താണാഘോഷമെന്ന് ചോദിച്ച എന്നോട് അങ്ങോട്ട് കയറി വരാൻ അവർ പറഞ്ഞു. ഈ വർഷം നമുക്കെല്ലാവർക്കും പെരുന്നാൾ ഇവിടെ ആഘോഷിക്കാം. 
കണ്ടത് വെറും കിനാവായിരുന്നോ... 
കണ്ണുതുറന്നു നോക്കിയപ്പോൾ ജോസച്ചായനും അബൂക്കയും അയ്യപ്പേട്ടനും  എന്റെരികിൽ ഉണ്ട്. 
ഇന്ന് പെരുന്നാൾ തന്നെയാണ്. 
കണ്ടത് കിനാവെങ്കിലും 
പ്രളയം ഞങ്ങളെ ഈ ദുരിതാശ്വാസ ക്യാമ്പിൽ ഒന്നിപ്പിച്ചു. കണ്ണീരിൽ കുതിർന്ന ദിവസങ്ങളാണ് കടന്നു പോയതെങ്കിലും ഞാൻ കണ്ട കിനാവ് സത്യം തന്നെയായിരുന്നു. 
ഞങ്ങളെ പ്രകൃതിയുടെ വികൃതി ഒരുമിപ്പിച്ചു. 
ത്യാഗം, സഹനം, സാഹോദര്യം ഈ മൂല്യങ്ങൾ വിളിച്ചോതുന്ന ബലിപെരുന്നാൾ. കണ്ണീരാണെങ്കിലും കിനാവിൽ കണ്ടപ്പോലെ പെരുന്നാൾ ക്യാമ്പിൽ ആഘോഷിച്ചു. 
അതെ ഞാൻ കണ്ട കിനാവും എന്റെ കണ്ണീരും.  എന്റെ കണ്ണീരും കിനാവും 
ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന എല്ലാ സഹോദരങ്ങൾക്കും.. ദുരന്തം നേരിട്ട മലയാളികൾക്ക് സമർപ്പിക്കുന്നു. 

Asna Jahan miss u... 
വയനാടിന്റെ കണ്ണീരിൽ പങ്കുചേരുന്നു. 
കേരളത്തിന്റെ കണ്ണീർ 😔😔