നീ നിന്റെ അയനത്തിൽ അണയാത്ത ജ്വാലയായ് എരിയാതെ എരിയുന്നു നൂറ്റാണ്ടിനപ്പുറം ഉയരേണ്ട ഗീതത്തിൽ അഭയവും തേടുന്നു നാമങ്ങൾ അകലുന്ന കാലപ്രവാഹത്തിൽ അമരത്വമറിയുന്നു ജീവന്റെ സ്രോതസ്സിൽ അമരേണ്ട സൂക്ഷ്മാണു കാതങ്ങൾ താണ്ടുന്നു ഒരു നാളിൽ ചരിതങ്ങൾ കടപുഴകി വീഴുന്നു പിടയുന്ന തൂലികയിൽ നീറുന്ന മൗനത്തിൽ മോചനം മാത്രം മുഴങ്ങവെ ആത്മാവിനിതളിനെ ഹോമിച്ചു കൊണ്ടു നീ സത്യമായ് മാറുന്നു ഇതാ നിശ്ചലം കാലം നമിക്കുന്നു നിന്നെ #yqmalayali #നിന്റെഅയനം #സത്യം #മോചനം #തൂലിക #എഴുത്തുകാർ #ചെറിയെഴുത്തുകൾ #yqmalayalam