അന്നാ വാക്കുകൾ രണ്ടെണ്ണം പ്രണയിച്ചു അവരൊരു വരിക്കു നാമ്പിട്ടു വരി പോയൊരു വരിയെ സ്നേഹിച്ചു അവരൊരു കവിതയിലൊരുമിച്ചു കവിതയെ വായിച്ചവളൊരുവൾ കവിതയ്ക്കൊരു കാമിനിയെ നൽകി ആ കവിതകൾ വായിച്ചവരിൽ പ്രണയം ബാധിച്ചു കവിതകൾ ഇണ ചേർന്നവരനവധിയായി ഇന്നിതു കവിതകളുടെ ലോകം ഇവിടെ പ്രണയം പകരുന്നൊരു രോഗം #yqmalayali #yqmalayalam #കവിതയ്ക്കൊരുകവിത #വരികൾവീണവഴികൾ