ഇന്നലെകളിൽ ഒന്നായോരുടെ ഓർമ്മയിലാണീ ഓണ നിലാവ് മനസ്സിൽ നിന്നങ്ങനെ വീശും കാറ്റൊന്നേറ്റു കുളിർക്കുന്നുണ്ട് നാമുള്ളൊരു തൊടിയും വഴിയും അതിലെ പോയാ കളി ചിരിയും പറയാതങ്ങുള്ളു നനയ്ക്കും ഉറ്റവരുടെ കൂടെയിരിപ്പും കൊതി തീരാതങ്ങു നടക്കെ കണ്ണേറിയ കാഴ്ച്ചച്ചുമടും നാളേറെ പോകെപ്പോകെ പല വഴിയെ ഒഴുകി നമ്മൾ പൂക്കളമൊരു നോവാണിന്ന് പൂവേതും പറയും കഥകൾ ഇല വക്കിൽ വിളമ്പിയൊരോർമ്മ നാവിൽ നിന്നീ മനമേറെ മിഴികളിലൊരു നനവായ് മാറി ഇടറുന്നുണ്ടാർപ്പു വിളികൾ മറവിക്കു കൊടുത്തില്ലെങ്കിൽ ഇനി നമ്മളൊരിക്കൽ പാടാൻ ഒരുമിക്കും നേരത്തേക്ക് അന്നേ ഈ മനസ്സിൽ കരുതിയ വരികളുറക്കെ പാടിക്കോ ആരാരും കേൾക്കാനല്ല മനമൊന്നു തണുക്കാൻ മാത്രം "ഓർമ്മയിലുമോണമാണ്. അല്ല, ഓണം ഓർമ്മയിലാണ്" #കവിത #ഓണം #വരികൾവീണവഴികൾ #yqmalayalam #yqpoetry #yqquotes