"ഇന്നത്തെ ചിന്തകൾക്ക് അപചയം സംഭവിച്ചിട്ടുണ്ടോ?" "ഉണ്ട്, ചിന്തകൾക്കും മനസ്സിനും മാത്രമല്ല അവ കോറിയിടുന്ന സാഹിത്യത്തിനു വരെ" "അതെന്തേ?" "സാഹിത്യം, അതിന്റെ മാത്രം സൗന്ദര്യം തിരയുന്ന ലോകത്താണ് നമ്മൾ." "സമൂഹത്തിന്റെ ആകുലതകൾ പകർത്തിയെടുക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണോ?" "ഒക്കെ പകർത്തുന്നുണ്ട്. എന്നാൽ ലക്ഷ്യം വഴി മാറി പോയിരിക്കുന്നു. സ്രഷ്ടാവു സ്വയം സംതൃപ്തിപ്പെടുത്തുന്നിടത്തേക്ക് ചുരുങ്ങിപ്പോകുന്നു. ചിന്തകൾ ഒഴുക്കിൽപ്പെടുന്നു." "അതെങ്ങനെ മറി കടക്കും?" "തൂലികയിൽ നിന്നുതിരുന്ന വരികളെ സ്വയം ശ്രവിക്കണം. വായനക്കാരന്റെ മനസ്സിൽ ആശയം അലയടിക്കുമെന്നുറപ്പു വരുത്തണം. എഴുതും മുന്നെ പറയാൻ മനസ്സിന് എന്തെങ്കിലുമുണ്ടെന്നു തീർച്ചപ്പെടുത്തണം. ഭംഗിയിൽ തളച്ചിടാതെ രചനകളെ ആശയത്തിനാൽ ബന്ധിക്കണം. ആ ബന്ധനം വായിക്കുന്നവരുടെ സ്വാതന്ത്ര്യം കവരാത്ത രീതിയിൽ, ഒന്നും അവരിൽ അടിച്ചേല്പിക്കപ്പെടാതെ യഥേഷ്ടം ചിന്തിപ്പിക്കുന്ന തരത്തിൽ ആകണം. അതിന് നിഷ്പക്ഷമായി എഴുതണം. തെറ്റായ ഒരു ചിന്ത ഒരിക്കലും പകർന്നു കൊടുക്കില്ലെന്ന ധീരമായ തീരുമാനം വേണം. ഈ എഴുത്തിന്റെ വേരു വലിച്ചെടുത്തതൊക്കെ അരിച്ചെടുത്തതിന്റെ സത്ത മാത്രം പ്രയാണം തുടരുമെന്നുറപ്പു വരുത്തണം. അത് വായനയേറ്റു വളരുന്ന മനമാകുന്ന ശിഖരങ്ങളെ വാനോളം വളർത്താനല്ല, വിശിഷ്ടമായ നന്മ നിറഞ്ഞ ഫലങ്ങൾ മാത്രം അവയിൽ സൃഷ്ടിക്കപ്പെടാൻ വേണ്ടിയാണ്. ഓർമ്മ വേണം, ഒരു ചെറിയ വരി യുഗങ്ങൾ സഞ്ചരിക്കും." #എഴുത്തിന്റെ_ഉറവിടങ്ങൾ【ഭാഗം 4】 #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ #എഴുത്ത് #yqmalayalam #yqmalayali #yqmalayalamquotes #yqquotes