വിലപിക്കുന്നവരുടെ ദർപ്പണം "വീണ്ടുവിചാരമെന്ന വ്യാജേന എഴുതി വെച്ച ഇടങ്ങളിൽ പൊടി പിടിച്ചു കിടക്കുന്നു. സ്വയമെടുത്തു വായിക്കാത്ത സ്വപ്നങ്ങളേയും കൊത്തി, ഇനിയും വായിച്ചു മടുക്കാത്ത ഒരു പക്ഷി പറന്നു പോകുന്നു. വീണ്ടും വെയിൽ വീണ മനസ്സിൽ ആരും കാത്തിരിക്കുന്ന ചിലതൊക്കെ വിരുന്നെത്തുന്നു." കാലത്തിന്റെ അടിത്തട്ടിൽ ഞങ്ങൾ കൊഴിഞ്ഞു കിടക്കുന്നെന്നും, ആരും ഓർമ്മ പുതുക്കുന്നില്ലെന്നും, തിരക്കേറിയ വഴികളിലവർ നടന്നു പോകുന്നെന്നും, ഒരു ചവറ്റു കുട്ടയിൽ പ്രായാധിക്യം മൂലം ഓർമ്മ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഞങ്ങൾ മരണമെത്തുന്നതിനു മുന്നേ ഒരവസാന സമരത്തിനൊരുങ്ങുമെന്നും, അങ്ങനെയങ്ങനെ ഞാനെനിക്കെഴുതിക്കൊണ്ടിരുന്ന ഉപേക്ഷിക്കപ്പെട്ട കത്തുകളോരോന്നും പരാതിപ്പെട്ടു കൊണ്ടേയിരിക്കുന്നു. #ചെറിയെഴുത്തുകൾ #വരികൾവീണവഴികൾ #yqmalayalam #yqquotes #yqliterature #yqwriteups