Nojoto: Largest Storytelling Platform

കോട്ടയം റെയിൽവേസ്റ്റേഷനിൽ നാട്ടിലേക്കുള്ള തീവണ്ടി

കോട്ടയം റെയിൽവേസ്റ്റേഷനിൽ നാട്ടിലേക്കുള്ള തീവണ്ടി കാത്തിരിക്കുമ്പോഴാണ് ആ മനുഷ്യനെ ശ്രദ്ധയിൽപ്പെട്ടത്.കീറിയ ഷർട്ടും ചളി പുരണ്ട ഒരു പാന്റും അലക്ഷ്യമായി നീട്ടി വളർത്തിയ താടിയും മുടിയും അയാൾ എന്തെക്കൊയോ പറയുന്നുണ്ട്. ഇത്തരക്കാർക്ക് നമ്മൾ ചാർത്തി കൊടുക്കുന്ന ഒരു പേരുണ്ട് ഭ്രാന്തൻ. അയാളുടെ കൈയിൽ ഒരു ലെയ്സിന്റെ പേക്കറ്റുണ്ട്. അതിൽ നിന്നും അയാളെടുത്ത് കഴിക്കുന്നുണ്ട്. ഇടക്ക് അയാൾ ചുറ്റുമുള്ളവരോട് വേണോ എന്ന് അയാളുടെതായ ഭാഷയിൽ ചോദിക്കുന്നുണ്ട്. 
അതെ.. 
വിശപ്പെന്താണെന്നും മറ്റുള്ളവർക്കും കാണും തന്നെപ്പോലെ വിശപ്പെന്നും ആ താളം തെറ്റിയ മനസ്സിനുപ്പോലും മനസ്സിലാക്കാൻ  സാധിക്കുന്നുണ്ടാകണം.
അപ്പോൾ അയാളാണോ ഭ്രാന്തൻ... 
ആവശ്യത്തിലധികം ഭക്ഷണമെടുത്ത് അത്‌  കഴിക്കാതെ ചവറ്റുകൂനയിലേക്ക് കളയുന്ന പ്രവണത കാണിക്കുന്ന 
ഒരു നേരത്തെ അന്നത്തിനായി യാചിക്കുന്നവന്റെ മുഖമോർക്കാത്ത 
വിശപ്പിന്റെ വിലയറിയാത്ത 
ഞാനല്ലേ.. 
നമ്മളല്ലേ.. 
യഥാർത്ഥ ഭ്രാന്തൻ 
വിശപ്പെന്നാൽ വിചാരമാകണം.. 
തന്നെപ്പോലെ അവനുമുണ്ടെന്ന വിചാരം. 
ഓരോ അരിമണിയുമായി പോകുന്ന ഉറുമ്പിനും ഒരു ചാക്ക് അരി ചുമക്കുന്ന മനുഷ്യനും വിശപ്പിന് മുന്നിൽ തുല്യനീതി തന്നെയാണ്.     വിശപ്പെന്നാൽ വിചാരമാകണം.. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചലച്ചിത്രം എന്നും പ്രിയപ്പെട്ട ഒന്നാണ്. അതിലെ ഒരു ചെറു സംഭാഷണം എന്നും മനസ്സിൽ തട്ടി നിൽക്കുന്നു "വിശപ്പല്ലേ എല്ലാം", "ഈ പ്രായത്തിൽ നല്ല വിശപ്പാണ് സാറേ" എന്ന് പറയുമ്പോൾ ആ കഥാപാത്രം അനുഭവിച്ച വിശപ്പിൻ്റെ തീവ്രത  മനസ്സിലാകും.
നിങ്ങളും #collab ചെയ്യൂ✌️✌️
#വിശപ്പെന്നാൽ എന്ന ഹാഷ്ടാഗിനൊപ്പം👍👍
#yqmalayalam #YourQuoteAndMine
Collaborating with YourQuote Malayali