പല വട്ടം കേട്ടൊരു ചോദ്യം, ഉള്ളു നിറഞ്ഞു കവിഞ്ഞാലെഴുതാൻ പിന്നെന്തിനു വൈഷമ്യം...? ഉത്തരമൊന്നു ചിരിച്ചു പറഞ്ഞത്, വെറുതെ മനസ്സു പകർത്തിടുകിൽ പകരാമനുഭവമതു പോലെ എങ്കിലുമുള്ളിനെ നൽകും മുന്നെ സ്വയമൊരു വായന അനിവാര്യം..! ഒന്നും ഒളിപ്പിക്കാനല്ല.. വെറുതെ മോടി പിടിപ്പിക്കാനല്ല... പകരാൻ നോക്കുമൊരാശയമാദ്യം വരികളിൽ നിന്നു സ്വയം വായിക്കുക പകരും വരികളിലുള്ളൊരു ഭാവം വായന നൽകുന്നുണ്ടെന്നറിയുക ചുരുക്കമിങ്ങനെ ചുരുക്കിയെഴുതാം: "വായനയറിയും മുന്നെ വായന തന്നിരിപ്പിടത്തിൽ എഴുത്തിരുന്നൊരു വായന വേണം"— % & #എഴുത്തിനെ_ഉറ്റു_നോക്കുന്നവർക്ക്_പ്രചോദനമാകാൻ_ചില_ചിന്തകൾ【ഭാഗം 14】 "ഒരു വ്യത്യസ്തതയ്ക്കു വേണ്ടി ഈ ഭാഗത്തിലെ ചിന്ത ഒരു ചെറിയ കവിതയിലൂടെയാവട്ടെ..." #എഴുത്തിന്റെ_ഉറവിടങ്ങൾ #എഴുത്ത് #yqquotes #yqmalayalam #yqliterature #വരികൾവീണവഴികൾ #കവിത