കാലമിനി എത്രയോ മുന്നോട്ട് പോകാം ചിന്തകളിൽ ആയിരം വർണ്ണം നിറയാം എന്നാലുമെന്നും, വർഷമിനിയെത്ര ഏറീടിലും, സ്വപ്നമത് എന്നെന്നുമൊന്നു മാത്രം. വീണ്ടുമാ കൈ വിരൽ തൂങ്ങി, ആ പഴയ കുഞ്ഞായി, കാഴ്ചയുടെ ലോകത്തിലേറിടാൻ... തിരികെ വരില്ലെന്നുറക്കിലും, കാലത്തിൻ ഓർമ്മയിലെന്നറിഞ്ഞീടിലും, എന്നച്ഛന്റെ നെഞ്ചോട് ചേർന്ന് മയങ്ങുവാൻ, ഒന്നാ ഹൃദയത്തിലേറുവാൻ... #collab #dreams #life #inspiration #yqmalayali #സ്വപ്നം #ജീവിതം #YourQuoteAndMine Collaborating with YourQuote Malayali