Nojoto: Largest Storytelling Platform
manjusujith2976
  • 112Stories
  • 20Followers
  • 1.4KLove
    15.4KViews

JUNAM

  • Popular
  • Latest
  • Video
3be61b71b979dcfb8ae61aef5d562b12

JUNAM

White ചില നിമിഷങ്ങൾ നമ്മളെ ഓർമിപ്പിക്കും നീ എനിക്ക് അത്രയേറെ പ്രിയപ്പെട്ടവനെന്നു..... കാണുവാൻ കൊതിക്കുമ്പോൾ ആ ആഗ്രഹം ആണെടോ നീ എന്നിൽ എന്തൊക്കെയോ ആണെന്ന് മനസ്സിലാകുന്നത്.......
ഹൃദയത്തിലേ സ്ഥാനം പ്രകടിപ്പിക്കുവാൻ ആകില്ലെങ്കിലും എന്നിൽ നീ അത്രയേറെ പ്രാധാന്യമുള്ളവൻ............നിന്നിൽ ഒരുപക്ഷെ ഞാൻ ആരുമല്ലായിരിക്കാം എങ്കിലും നീ എനിക്ക് ജീവനാണെടോ...... പ്രകടനം പ്രണയമല്ല....... പ്രണയം പ്രകടിപ്പിച്ചു ഫലിപ്പിക്കുക സാധ്യവുമല്ല........

©JUNAM
  #love_shayari
3be61b71b979dcfb8ae61aef5d562b12

JUNAM

White കൈ കുമ്പിളിൽ അടച്ചു പിടിക്കുമ്പോൾ സ്നേഹം ഒരു തരം ശ്വാസം മുട്ടലാണ്, നിനച്ചിരിക്കാതെ കൈ വിരലുകളുടെ ഇടയിലൂടെ  ഊർന്നു പോകുന്നത് നോക്കി നിൽക്കേണ്ടി വരുന്ന ഒരു തരം ശ്വാസം മുട്ടൽ......
അപ്പോഴും ഞാൻ വിശ്വസിക്കും തുറന്നു പിടിക്കുമ്പോൾ  ആ കയ്യുകളിൽ ബാക്കിയായിരിക്കുന്ന ഒരൽപ്പം സ്നേഹം എനിക്കായി നീ നൽകുമെന്ന്......
അങ്ങനെ വിശ്വസിക്കനാണെനിക്കിഷ്ടം.......

©JUNAM
  #love_shayari
3be61b71b979dcfb8ae61aef5d562b12

JUNAM

White ഓരോ ആഘോഷങ്ങളും ഓരോ നിറവുകളാണ്, ഓർമകളുടെ ഒരു പറുദീസ, കാലത്തിന്റെ ഒഴുക്കിനൊത്ത് നീങ്ങുമ്പോഴും, പഴമയുടെ കാലം എന്നും നമ്മളിൽ ഒരു നൊമ്പരവും, സന്തോഷവുമാണ്, ഇനിയും ആ കാലം തിരികെ കിട്ടിയിരുന്നെങ്കിൽ.........
 നമ്മളിൽ നിന്ന് അടർത്തിമാറ്റിയതൊക്കെയും വീണ്ടും കൂടെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്ന മറ്റൊരു ആഘോഷം വരവായി........

 " HAPPY ONAM "

©JUNAM
  #sad_quotes
3be61b71b979dcfb8ae61aef5d562b12

JUNAM

White  നിഴൽ പോലും കൂടെ ഇല്ല എന്ന് തോന്നിയാലും , ഒരു ദിവസം ആരംഭം മുതൽ അവസാനം വരെ ശൂന്യത  പിന്തുടർന്നാലും, 
 നിന്നിലെ ചിരി മായാതെ ഇരിക്കുവോളം നിന്റെ കാൽച്ചുവടുകൾ പിഴക്കില്ല.........

നടക്കുമ്പോൾ ദൂരം ഏറെ എന്ന് തോന്നുന്നതും , ദിവസങ്ങൾ പിന്നിട്ടു കഴിയുമ്പോൾ ഇത്രയും വേഗമോ,  എന്ന് തോന്നുന്നതും ഒരേ ജീവിതത്തെ........

©JUNAM
  #sad_quotes
3be61b71b979dcfb8ae61aef5d562b12

JUNAM

White ഓരോ മക്കളിലും ജീവിത അവസാനം വരെ അവർക്കു ജീവിക്കാനുള്ളതും, ആരാലും പറിച്ചെടുക്കാൻ കഴിയാത്തതും, നഷ്ടപ്പെടാത്തതുമായ ഏറ്റവും വലിയ സാമ്പാദ്യമായ വിദ്യ മക്കളിലേക്ക് പകർന്നു നൽകുന്ന ഓരോ അധ്യാപകർക്കും 
ഹൃദയം നിറഞ്ഞ 

" HAPPY TEACHERS DAY "

©JUNAM
  #teachers_day
3be61b71b979dcfb8ae61aef5d562b12

JUNAM

White നമ്മളടങ്ങിയ ഈ സമൂഹത്തിൽ ഇന്ന്‌ വയോജനങ്ങളെ ആവിശ്യമില്ലാത്തവരാനായി കാണുന്നവരോട്, അവർ ജീവിതം ആസ്വദിച്ചല്ലോ ഇനി ഇപ്പോൾ എന്ത് എന്ന് ചോദിക്കുന്നവരോടും..... 
എപ്പോഴാടോ ശരിക്കും അവർ ജീവിച്ചിട്ടുണ്ടാകുക നിങ്ങളെ ഓടി നടന്നു വളർത്തുന്നതിനിടയിലോ, അതോ വിശ്രമമില്ലാതെ എല്ലാനേരവും നിങ്ങൾക്കായുള്ള ഭക്ഷണവും ആ വീടും നോക്കി, നിങ്ങളോട് കൂടെ ആയിരുന്നപ്പോഴോ, അതോ നിങ്ങളുടെ പരാതികൾ കേൾക്കുവാനും, നിങ്ങളെ സ്നേഹിക്കുവാനും മാത്രമായി സമയം കണ്ടെത്തിയപ്പോഴോ...... 
"നല്ലൊരു ബാല്യവും, സ്നേഹിക്കാനായി നല്ലൊരു അച്ഛൻ അമ്മമാരും ഉള്ളവർക്ക് സ്നേഹം ഒരു യാചന ആകില്ലൊരിക്കലും......."
"അല്ലാത്തവരിൽ 🥹"

©JUNAM
  #fathers_day
3be61b71b979dcfb8ae61aef5d562b12

JUNAM

White ഒരു തുടർ കഥ എവിടെ നിന്നെന്നു അറിയാതെ മുന്നോട്ടു നടക്കുവാൻ വഴികളില്ലാതെ, കൂടെ നിൽക്കുവാൻ ആളില്ലാതെ ഒക്കെ ആകുമ്പോൾ തേടുന്നത് ആശ്രയം......
പഴങ്കഥ പോലെ  തനിയെ  നടക്കുവാൻ തുടങ്ങുമ്പോൾ, വേദനിക്കുമ്പോൾ വിളിക്കുന്ന ആളെ പിന്നീട് ബുദ്ധിമുട്ടിക്കില്ല.....
 അത് ആ വ്യക്തിയോടുള്ള സ്നേഹക്കൂടുതലാണെങ്കിലും ഓർക്കുക നിനക്ക് വേദനിക്കുമ്പോൾ അവരോട്,എന്നത് മാറ്റി നിന്റെ കണ്ണുകളെ മെല്ലെ പറഞ്ഞു പഠിപ്പിക്കുക നീ തനിയെയാണ്, ചേർന്ന് നിൽക്കുമ്പോഴല്ലടോ ഒറ്റയ്ക്ക് നിൽക്കുമ്പോഴെ നീ ജീവിതമെന്ന പടി കയറാൻ തുടങ്ങൂ.....

©JUNAM
  #sad_dp
3be61b71b979dcfb8ae61aef5d562b12

JUNAM

White എന്റെ കണ്ണുകൾ നിറയുന്നത് നിനക്ക് കാണുവാൻ കഴിയില്ല 
കാരണം നീ എന്റെ കണ്ണുകളിൽ ഒരിക്കൽ പോലും നോക്കിയിട്ടില്ല, 
വേദനകൾ നിന്റെ വാക്കുകളിലൂടെ നൽകുമ്പോഴും, 
 നീ ചിരിക്കുവാറുണ്ട്........

ഒരുപക്ഷെ നീ അറിയാതെ നിന്നെ എന്റെ കണ്ണുകൾ തിരയാറുണ്ട് ......... 
കാണുവാൻ തോന്നുമ്പോഴൊക്കെയും  നിന്റെ കണ്ണുകൾ കാണാതെ ഞാൻ നിന്നെ കാണും...........

©JUNAM
  #love_shayari
3be61b71b979dcfb8ae61aef5d562b12

JUNAM

White പരിഗണന എന്നത് നമ്മൾ സ്നേഹിക്കുന്നവരുടെ കയ്യിൽ നിന്നും അളവിനു മീതെ നമ്മൾ കൊതിക്കുന്ന ഒന്ന്.... 

അത് ബന്ധങ്ങളാൽ ചുറ്റിക്കെട്ടിയ വ്യക്തികളോട് മാത്രമാകണമെന്നില്ല...... മനസ്സിൽ ആ വ്യക്തിക്കു ഒരു സ്ഥാനമുണ്ടായാൽ മതി........

പക്ഷെ നമ്മൾ നൽകുന്ന സ്ഥാനവും, സ്നേഹവും നമുക്കില്ലെന്നു തോന്നുമ്പോൾ ഹൃദയത്തിൻ വല്ലാത്ത ഒരു പിടച്ചിൽ ഉണ്ടാകും..... കണ്ണുകളിൽ നമ്മൾ പോലും അറിയാതെ അത് പ്രതിഫലിക്കും...... എന്നതാണ് സത്യം...... അറിഞ്ഞുകൊണ്ടല്ല അറിയാതെ...... 🙏

©JUNAM
  #sad_shayari
3be61b71b979dcfb8ae61aef5d562b12

JUNAM

White സ്നേഹം നിനക്ക് ഒരു ബാധിതയാണെന്ന് തോന്നുന്നിടത്താണെടോ നൽകുവാൻ നിന്നിൽ സ്നേഹം ഇല്ലാതെയാകുന്നത്,  ഭയം നിന്നെ വേട്ടയാടുമ്പോഴാണെടോ നീ വേദനിപ്പിക്കാൻ തുടങ്ങുന്നത്, പരസ്പരം സ്നേഹിക്കുവാനും, മാനിക്കുവാനും, കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം കൊണ്ട് എന്ത് കാര്യം.....

©JUNAM
  #love_shayari
loader
Home
Explore
Events
Notification
Profile