Nojoto: Largest Storytelling Platform
manjusujith2976
  • 72Stories
  • 17Followers
  • 928Love
    9.7KViews

JUNAM

  • Popular
  • Latest
  • Video
3be61b71b979dcfb8ae61aef5d562b12

JUNAM

White ഓർമകളിലേക്ക് നടന്നു കയറാനായി വീണ്ടും ഇതാ വരുന്നു ഒരു സ്കൂൾ പ്രവേശന കാലം. നമ്മൾ ഓർക്കുവാൻ ഇഷ്ടപെടുന്ന കാലം...
 ഇന്ന് രക്ഷിതാക്കാൾക്ക് ഭയം അതാണ്‌ ഓരോ മക്കളുടെയും സ്കൂൾ കാലം അത് അവരെ ദിനം തോറും വേട്ടയാടിക്കൊണ്ടേ ഇരിക്കും.....ഇന്ന് മക്കളുടെ കാഴ്ചപാടുകളും, ചിന്തകളും ഒക്കെ എത്രയോ മാറികഴിഞ്ഞിരിക്കുന്നു.... രക്ഷിതാക്കളെ നിങ്ങൾ പഠിത്തയുർത്തുന്ന ധനത്തെക്കാൾ മൂല്യമുണ്ട് നമ്മുടെ മക്കളുടെ ഭാവിക്ക്....
 ഒന്നുമാത്രം നിങ്ങളുടെ മക്കൾക്ക്‌ നിഴലായി നിങ്ങൾ കൂടെ ഉണ്ടാകുക, അവരിൽ ശൂന്യത ഉണ്ടാകാൻ ഇടയാകരുത്, ആ ശൂന്യതയെ, ചൂഷണം ചെയ്യുന്ന ഒരു സമൂഹത്തിന്റെ ഇടയിലേക്കാണ് നമ്മുടെ മക്കൾ നടന്നിറങ്ങുന്നത്, അവരെ കഴുകന്മാരുടെ ഇടയിൽ നിന്നും നമ്മുടെ ചിറകിനടിയിൽ, ആ ചൂടേറ്റു തന്നെ വളർത്തുക...
" നഷ്ടപ്പെടുത്തരുത് ഒരു നല്ല യുവ തലമുറയെ, ഒരു നല്ല സ്കൂൾ ഓർമകളെ.......

©JUNAM
  #flowers
3be61b71b979dcfb8ae61aef5d562b12

JUNAM

White സന്തോഷം എന്നത് ചിലപ്പോൾ നീയായിരിക്കുന്ന സ്ഥലത്തു നിന്നോ, അല്ലെങ്കിൽ അവിടെയുള്ള ആളുകൾക്ക് നിന്നോടുള്ളതോ ഒക്കെ ആയിരിക്കാം പക്ഷെ  പലപ്പോഴും നമ്മൾ മറന്നു പോകുന്ന ഒന്നുണ്ട് സന്തോഷത്തിന്റെ ആയുസ്സ് ക്ഷണ നേരം നിൽക്കുന്നതും, സങ്കടങ്ങൾ ആ സന്തോഷത്തിന്റെ അടുത്ത നിമിഷങ്ങളിൽ അറിയാതെ ഹൃദയത്തിനു ഉണ്ടാകുന്നതുമായിരിക്കും...
....
നീ എത്രതന്നെ ഒഴിവാക്കിയാലും നിന്നെ സ്നേഹിച്ചുകൊണ്ടേ ഇരിക്കുന്നവർ, അവരാണെടോ ശരിക്കും നിന്റെ പുഞ്ചിരിയിൽ നീ അറിയാതെ ഒളിഞ്ഞിരിക്കുന്നവർ........, നിന്നോട് കൂടെ ആയിരിക്കുന്നവർ........

©JUNAM
  #Smile
3be61b71b979dcfb8ae61aef5d562b12

JUNAM

White എന്റേതെന്നു ഞാൻ കരുതുന്നതൊന്നും തന്റെതല്ല എന്ന് ബോധ്യപ്പെടുന്ന നിമിഷം തകർച്ചയുടെ ആരംഭം,  പക്ഷെ അതിൽ നിന്നും ഒരു ഉയർപ്പ് നമുക്ക് മാത്രമേ സാധിക്കു, ആശ്രയം എന്നത് താൽക്കാലികം, സ്വയം നടക്കുവാൻ തുടങ്ങുന്ന ആ നിമിഷം മുതൽ ശരിക്കും നമ്മൾ തനിച്ചാണ്, അല്ലാതെ ദൈവം അല്ല നമ്മളെ തനിയെ ആക്കുന്നത്, നീ നടക്കാൻ തുടങ്ങിയപ്പോൾ വീണുപടിക്കുവാനായി നിന്നെ വിട്ടു കൊടുത്ത അതെപോലെ തന്നെയാണ് നീ മരിക്കുവോളം.......
"കൂടെ ആരൊക്കെയോ ഉണ്ടെന്നുള്ളത് സാങ്കൽപ്പികം, ഇല്ലെന്നുള്ളത് യാഥാർഥ്യം "

©JUNAM
  #sad_shayari
3be61b71b979dcfb8ae61aef5d562b12

JUNAM

ഒരു ചെറു വെളിച്ചം ആയി എന്നിലെ എന്നിൽ എന്നോ തെളിഞ്ഞു നീ..... 
ആ വെളിച്ചത്തെ സ്പർശിക്കുവാൻ ആഗ്രഹിച്ച ഞാൻ ശരിക്കും ഇരുളിൽ നിഴലിനെ തിരയുകയായിരുന്നുവോ ........? 
പറക്കുവാൻ കൊതിക്കുന്ന ചിറകിന് കണ്ണീർ എന്നത് പറന്നു ഉയരാൻ തടസ്സമെങ്കിൽ എന്തിനാണ് ആ കണ്ണുനീർ ?
പറക്കുവാൻ തുടങ്ങുന്ന ചിറകിനു ചിരിയുടെ ലോകം യോജ്യം, പിടയുന്ന നെഞ്ചകം അനുയോജ്യം.....
തളർച്ച ചിറകിനു മാത്രം സ്വന്തം......

©JUNAM
3be61b71b979dcfb8ae61aef5d562b12

JUNAM

 കൊഴിഞ്ഞുപോകുന്നത് ഏറ്റവും മനോഹരമായ പൂക്കൾ ആണെങ്കിലും, കൊഴിഞ്ഞാൽ പിന്നേ ഭംഗി എന്നതിന് എന്ത് പ്രസക്തി....
സുഗന്ധം എന്നത് ഏറ്റവും ഇഷ്ടപ്പെടുന്നവർ നമ്മൾ എന്നാൽ  ഏറ്റവും ഇഷ്ടപെടുന്ന സുഗന്ധം എന്നത്  അധികം ആയാലോ?

"നിന്റെ സ്നേഹം അതുപോലെ തന്നെ സ്നേഹിക്കുക പക്ഷെ അധികം ആകുന്ന ആ സുഗന്ധം പോലെ ആകരുത്........."

©JUNAM
3be61b71b979dcfb8ae61aef5d562b12

JUNAM


ഈറനണിയുന്ന കണ്ണുകളെ നക്ഷത്ര തിളക്കമാർന്ന ആ പഴയ കണ്ണുകൾ ആക്കാൻ അവൻ കൂടെ നിന്നു, 

എന്നിലെ അധരങ്ങളിൽ നിന്നും ചിരിയുടെ വെണ്മ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴൊക്കെയും എന്നിലേക്ക്‌  സ്നേഹമായി വന്നവൻ നീ,
ഒരു പെരുമഴയായി നീ എന്നിൽ നൽകിയത് കടലോളം സ്നേഹം,
 ഇടറി വീഴുവാൻ തുടങ്ങിയ കാലുകൾക്ക് തളർച്ചയുടെ മുഖമല്ല നീ നൽകിയത് നിന്നിലെ ചിരിയുടെ, സന്തോഷത്തിന്റെ പകുതി നൽകിയവൻ നീ.... 

ഇനിയും എത്രനാൾ നീളുമെന്നറിയാത്ത ഈ ജീവിതത്തിൽ അളവുകോൽ ഇല്ലാതെ സ്നേഹിക്കുവാൻ കഴിയുമെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം എന്ന് ഞാൻ വിശ്വസിക്കുന്നു...........

©JUNAM
3be61b71b979dcfb8ae61aef5d562b12

JUNAM

White ശബ്ദങ്ങൾ കൊണ്ട് നിറയുന്ന പകലിനെക്കാൾ എനിക്കിഷ്ടം രാത്രിയുടെ നിശബ്ദതയെയാണ്..... 

ഭയം തെല്ലും ഇല്ലീ ഇരുളിനെ, എന്നാൽ  ഭയമാണെനിക്കി പ്രകാശം  
എന്റെ കണ്ണുകൾക്കും, ശരീരത്തിനും നൽകുന്ന അന്ധകാരത്തെ.......
ബന്ധങ്ങളുടെ കണ്ണിയിലൂടെ നടക്കുമ്പോൾ അല്ല സ്നേഹത്തിന്റെ ചങ്ങലക്കണ്ണികൾ ഉരുക്കി തീർത്തു മനസ്സിൽ കൂട്ടികെട്ടുമ്പോൾ അതിൽ വിള്ളൽ ഉണ്ടായാൽ അത് താങ്ങുവാൻ ഒത്തൊരു മനസ്സില്ലെനിക്ക്........ 
നിന്നിൽ തുടിക്കുന്ന  ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഞാനും ഉണ്ടായിരുന്നെങ്കിൽ 😔🥹.........

©JUNAM
  #good_night
3be61b71b979dcfb8ae61aef5d562b12

JUNAM

White ഒരുപാട് ഇഷ്ടപ്പെടുന്നവരെ മാത്രമേ നമ്മൾ വേദനകളിലും, സന്തോഷങ്ങളിലും ഒക്കെ ഓർക്കു, പക്ഷെ നമ്മൾ അത് പങ്കുവെക്കുവാൻ അവരെ ആഗ്രഹിക്കുന്നുണ്ടാകാം,  അവർ,
നമ്മൾ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കണം എന്ന വാശി അരുത് കാരണം എപ്പോഴും അവർ നമുക്ക് 
" സമീപത്തല്ല ".
 നിന്റെ തളർച്ചയിൽ നിന്റെ തോളോട് ചേർന്ന് നിൽക്കുന്നവർ നീ എഴുനേൽക്കാതെ ആകുമ്പോൾ മനസ്സ് മടുക്കുമായിരിക്കാം..............
പക്ഷെ അവർ നമ്മളിൽ നിന്നും എത്ര തന്നെ വിദൂരതയിൽ ആണെങ്കിലും എന്നിൽ  എപ്പോഴും സമീപസ്തനാണ് അത്  എന്നിൽ നിന്നും മാറ്റുവാൻ ഈ പ്രകൃതിക്കു പോലും ആകില്ല...........
"മനസ്സാൽ സ്നേഹം അർപ്പിക്കുന്ന എന്നിൽ അർപ്പണം എന്നത് സാധ്യം എന്നാൽ തിരിഞ്ഞുനോട്ടം അസാധ്യം"

©JUNAM
  #sad_quotes
3be61b71b979dcfb8ae61aef5d562b12

JUNAM

White ഒറ്റയ്ക്ക് ജീവിതത്തിൽ നടന്നപ്പോൾ ശൂന്യത എന്നത് പുഞ്ചിരിയെന്ന ആയുധത്താൽ ഞാൻ മറച്ചു പിടിച്ചു, ഇന്ന് എന്നിൽ ജീവൻ എടുക്കുന്ന വേദനകൾ ഉണ്ട്,  അത് മനസ്സിനെയും വ്യാപിക്കും എന്ന ഭയം എന്നിൽ ഉടലെടുത്തു തുടങ്ങിയപ്പോൾ നീ എനിക്ക് നൽകിയത് എന്റെ വേദനകളിലും തളർത്താത്ത ഒരു ഹൃദയം എനിക്ക് ഉണ്ടെന്ന ബോധ്യം ആണ്...... പക്ഷെ നിന്നിൽ ഒരു തിരുത്തൽ ഞാൻ ആഗ്രഹിക്കുന്നു നീ കൂടെ ഉള്ളതാണെന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള വൈദ്യം, നീ എന്നിൽ നിന്നും അകലാൻ ശ്രമിക്കരുതെ .........
" ഏറ്റവും വലിയ വൈദ്യൻ ദൈവമാണെന്നും ആ വൈദ്യനെ കൊണ്ട് രോഗികൾക്കല്ലാതെ മറ്റാർക്കാണ് ആവിശ്യം എന്ന് ചോദിച്ചതും നാഥൻ തന്നെ.... "
"ഇന്ന് അതെ ചോദ്യം ഞാനും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു......" 🥹🥹🥹🥹

©JUNAM
  #Sad_shayri
3be61b71b979dcfb8ae61aef5d562b12

JUNAM

White ഒരു നേർത്ത മഴയായി എന്നിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നിന്നെ എത്ര മേൽ പ്രണയിക്കുന്നു ഞാൻ..........,..
 ഒരു മാത്ര നീ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്ന് നിനക്കാത്ത രാവുകൾ ഇല്ലെനിക്ക്..........
ദൂരെ ഒന്ന് തൊടുവാൻ സാധിക്കാത്ത ആകാശത്തിലെ നക്ഷത്രങ്ങളെ കാണുവാൻ കഴിയുന്ന നിന്റെ കണ്ണുകളിൽ നിന്റെ ശ്വാസത്തിൻ അടുക്കലായി നിൽക്കുന്ന ഞാൻ എന്നും അന്യമായി തന്നെ നിൽക്കുന്നുവോ ?
എണ്ണിയാൽ തീരില്ല നക്ഷത്രങ്ങൾ എന്നത് നിന്റെ കണ്ണുകൾക്ക്‌ വിശ്വാസമോ എങ്കിൽ എന്നിലെ സ്നേഹം അത്രമേൽ അളവില്ലാത്തത്,
"എണ്ണി തീർക്കുവാനോ, അളക്കുവാനോ ഒരിക്കലും കഴിയാത്തത് സ്നേഹം "

©JUNAM
  #emotional_sad_shayari
loader
Home
Explore
Events
Notification
Profile