Nojoto: Largest Storytelling Platform
mskkoralikkunnan9658
  • 5Stories
  • 14Followers
  • 107Love
    1.1KViews

Msk Koralikkunnan

ꜱᴏᴍᴇ ɢᴏᴏᴅ ʙʏᴇꜱ ᴀʀᴇ ɢᴏᴏᴅ ꜰᴏʀ ᴏᴜʀ ɢʀᴏᴡᴛʜ

  • Popular
  • Latest
  • Video
6abcdc2c6bd300a337f752e62bae9e53

Msk Koralikkunnan

മനസ്സ് അറിയുന്നവരുടെ സാന്നിധ്യമാണ് മുറിവുണക്കുന്ന ഏറ്റവും നല്ല ഔഷധം🥰🥰💚💚💚💚💚💚💚💚💚💚💚💚💚💚💚💚

©Msk Koralikkunnan
  #dodil
6abcdc2c6bd300a337f752e62bae9e53

Msk Koralikkunnan

6abcdc2c6bd300a337f752e62bae9e53

Msk Koralikkunnan

അകലങ്ങളിലുള്ള ശരീരങ്ങളെ ഹൃദയത്തിൽ ചേർത്തു നിർത്തുന്ന ബന്ധങ്ങളുണ്ട്. ചില വരികളുണ്ട്... ചില വാക്കുകളുണ്ട്... ഇതൊക്കെ അറിയണമെങ്കിൽ അകന്നു ജീവിക്കുന്ന രണ്ടു മനുഷ്യരാകണം... വെറും മനുഷ്യരല്ല... അകന്നു കഴിയാൻ വിധിക്കപ്പെട്ട പ്രവാസികളായ മനുഷ്യർ....

©Msk Koralikkunnan
  #boat
6abcdc2c6bd300a337f752e62bae9e53

Msk Koralikkunnan

നമ്മളെ മടുപ്പില്ലാതെ കേൾക്കാനും നമുക്ക് വേണ്ടി സമയം കണ്ടെത്താനും ഒരാളുടെങ്കിൽ അതൊരു ഭാഗ്യം തന്നെയാണ്
msk

©Msk Koralikkunnan
  #forbiddenlove #Love #love❤ #loV€fOR€v€R #love4life #love❤️ #LO√€ #Partner #Relationship #loves

#forbiddenlove Love love❤ loV€fOR€v€R #love4life love❤️ LO√€ #Partner #Relationship #loves #ചിന്തകൾ

6abcdc2c6bd300a337f752e62bae9e53

Msk Koralikkunnan

*ഒരു സാധാരണ പ്രവാസിയുടെ ജീവിതം*
_______________________
രാവിലെ എഴുന്നേറ്റ് ഫോൺ ഒന്ന് നോക്കും ആരുടെ എങ്കിലും miss call ഓ മെസേജോ ഉണ്ടോ എന്ന് . അത് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷാണ് . ഒരു ഉണർവ് കിട്ടും. കാരണം നമ്മളെ ചിലരങ്കിലും ഓർക്കുന്നുണ്ടല്ലോ എന്ന ചിന്ത ആ ദിവസത്തിന് സന്തോഷം നൽകും പിന്നെ കുറച്ച് ചായയും കുടിച്ച് ആ ദിവസത്തെ ഓട്ടപ്പാച്ചിൽ തുടങ്ങും ഇടക്ക് എപ്പഴങ്കിലും സമയം കിട്ടിയാൽ നാട്ടിലെ വിവരങ്ങൾ അറിയാനുള്ള തിരക്കിലാവും . ആദ്യമൊക്കെ പലരേയും വിളിക്കാറായിരുന്നു പിന്നീട് പലരും പല വിധത്തിൽ തിരക്കിലായപ്പോൾ സ്വയം WhatsApp group കളിലേക്ക് എത്തി നോക്കും അല്ലേലും ഇന്നത്തെ കാലത്ത് ഒരാൾക്ക് പറയാനുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ groupകളിൽ കിട്ടും.😊. ഇനി ആരെങ്കിലും വിളിച്ചാലോ ചിലർ ഫോൺ എടുക്കും ചിലർ എടുത്തിട്ട് തിരക്കിലാണ് പിന്നെ വിളിക്ക് എന്ന് പറയും. ചിലർ അവരുടെ സങ്കടവും പ്രാരാപ്തങ്ങളും പറയും എല്ലാം കഴിഞ്ഞ് നിനക്ക് സുഖമല്ലേ എന്ന് ചോദിക്കുമ്പോ ഞങ്ങൾ പ്രവാസികളുടെ സ്ഥിരം ഡയലോഗ് ഉണ്ട് (alhamdulillah sugam എല്ലാ റാഹത്താണ് )
അതും പറഞ്ഞ് call വെക്കും.
ഫ്രീ സമയം കിട്ടുമ്പോഴൊക്കെ ഫോൺ എടുത്ത് നോക്കും ആരുടെയങ്കിലും മെസേജോ മിസ്ഡ് കാളോ ഉണ്ടോ എന്ന് ആരും ഉണ്ടാവില്ല. ന്നാലും നോക്കും ഒരു ചടങ്ങ് എന്ന പോലെ . അല്ലേലും പ്രവാസികൾക്ക്  incoming call ഇല്ലല്ലോ  only outgoing മാത്രം
ഇനി അങ്ങോട്ട് ആരെയങ്കിലും വിളിച്ചാൽ പറയും ഞമ്മളെ ഒക്കെ മറന്നു   അല്ലേ എന്ന പരാതി ആദ്യം തന്നെ എത്തും എന്നാലും പ്രവാസിക്ക് ഒരു പരാതിയും ഉണ്ടാവില്ല. സത്യം പറഞ്ഞാ ആ വ്യക്തി ജീവിതത്തിൽ ഒരു തവണ പോലും ഈ പ്രവാസി സുഹൃത്തിനെ വിളിച്ചിട്ട് പോലും ഉണ്ടാവില്ല. ഇതൊക്കെ തന്നെയാണ് ഏകദേശം എല്ലാ പ്രവാസികൾക്കും പറയാനുണ്ടാവുക. എന്നാലും അവർ ചിന്തിക്കുക. നാട്ടിൽ പോവുമ്പോ ഇല്ലാത്ത പൈസയും നുള്ളിപ്പെറുക്കി തന്റെ പ്രിയപ്പെട്ടവർക്ക് എന്ത് കൊടുക്കാം എന്ന ചിന്ത മാത്രം  എന്നാലും തീരുമോ കിട്ടുന്നവന്റെ പരാതികൾ
       ഇതിൽ എല്ലാം ഇല്ലങ്കിലും 90% എന്റേയും അനുഭവമാണ്
                         ✍️ MSK 
.

©Msk Koralikkunnan
  #SunSet #pravasi #PravasiPaidStory

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile